എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഇന്ന് ഒരു വിഭാഗം ബസുകള്‍ പണി മുടക്കും
എഡിറ്റര്‍
Thursday 17th August 2017 10:26pm

കോഴിക്കോട്: സംസ്ഥാനത്തെ ഒരു വിഭാഗം ബസുകള്‍ വെള്ളിയാഴ്ച (നാളെ) പണിമുടക്കും. യാത്രക്കൂലി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള ബസുടമകളാണ് സമരം നടത്തുന്നത്. കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നത്.

പണിമുടക്കുകൊണ്ട് പ്രശ്‌ന പരിഹാരമായില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും ഫെഡറേഷന്‍ ചെയര്‍മാന്‍ എരിക്കുന്നന്‍ ഹംസ, കണ്‍വീനര്‍ എം. തുളസീദാസ് എന്നിവര്‍ അറിയിച്ചു.

Advertisement