തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ ഇന്നു ചര്‍ച്ച നടത്തും. വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല ബസ് പണിമുടക്ക് നടത്താന്‍
സ്വകാര്യ ബസ് ഉടമകള്‍ തീരുമാനിച്ച സാഹചര്യത്തിലാണു വൈകുന്നേരം അഞ്ചു മണിക്ക് ഗതാഗത മന്ത്രിയുടെ ചേംബറില്‍ വെച്ച് ചര്‍ച്ച നടത്തുന്നത്.

വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ കടുത്ത പ്രതിഷേധമാണ് ബസ് ഉടമകള്‍ക്കുള്ളത്. ഇന്ധനവില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച ചാര്‍ജ് വര്‍ധന നഷ്ടം നികത്താന്‍ ഉപകരിക്കില്ലെന്നും ബസ് ഉടമകള്‍ വാദിക്കുന്നു. ഈ രണ്ട് വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ അനിശ്ചിത കാല ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.