കോഴിക്കോട്: ബുധനാഴ്ച സംസ്ഥാനത്ത് സൂചന ബസ് പണിമുടക്ക് നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി. ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് സമരം.

ഇന്ന് രാവിലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള വയില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങും. ജൂലൈ രണ്ടിന് തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ അനുശ്ചിതകാല പണിമുടക്ക് ഉള്‍പ്പെടയുള്ള സമരങ്ങള്‍ ആലോചിക്കും. ഡീസല്‍ വില വര്‍ധനവ് സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ത്തതായും സമരക്കാര്‍ ആരോപിച്ചു.