കോഴിക്കോട്: യാത്രക്കാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് ബസുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ നിന്നുള്ള സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. ഇന്നലെ വൈകീട്ട് തൃശ്ശൂര്‍ റൂട്ടിലോടുന്ന സെവന്‍സ് ബസ്സിലെ യാത്രക്കാരനാണ് ബസ്സ് ജീവനക്കാര്‍ മര്‍ദ്ധിച്ചതായി പോലീസിന് പരാതി നല്‍കിയത്.

തുടര്‍ന്ന പോലീസ് ബസ്സ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തു. ബസ് തൊഴിലാളികള്‍ ഇന്നലെ വൈകീട്ട് മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ സമരത്തില്‍ പങ്കെടുത്ത ബസ്സുകള്‍ ട്രാക്കില്‍ നി്ന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ ബസ്സുകള്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ടാണ് ഇന്ന് സ്വകാര്യ ബസ്സുകള്‍ പണിമുടക്കുന്നത്.

ചില ബസുകള്‍ പിടിച്ചെടുത്ത് സര്‍വീസ് നടത്താനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് ഇപ്പോള്‍ നഗരത്തില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ പണിമുടക്കിയതോടെ ദീ