പാലക്കാട്: ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ ബുധനാഴ്ച പണിമുടക്കുന്നു. ബസ്സുകള്‍ക്ക് രണ്ട് വാതില്‍ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് സമരം.

ബസ് ചെക്കിങ്ങിന്റെ പേരില്‍ ഉടമകളെയും ജീവനക്കാരെയും അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് കോര്‍ഡിനേറ്റിങ് കമ്മിറ്റി നേതാക്കളായ ടി എന്‍ ഗോപിനാഥ്, പി ഗോകുല്‍ദാസ് എന്നിവര്‍ അറിയിച്ചു.