ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭഗവത്ഗീത നിര്‍ബ്ബന്ധമായും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് ലോകസഭയില്‍ സ്വകാര്യ ബില്‍. ബി.ജെ.പി എം.പിയായ രമേശ് ബിധുരിയാണ് സ്വകാര്യ ബില്ലവതരിപ്പിച്ചത്. ധാര്‍മ്മിക വിദ്യാഭ്യാസം എന്ന രീതിയില്‍ ഭഗവത്ഗീത അഭ്യസിപ്പിക്കണമെന്നാണ് ആവശ്യം.

Subscribe Us:

പൊതുസ്ഥലങ്ങളില്‍ തുപ്പുക, മൂത്രമൊഴിക്കുക, മാലിന്യം തള്ളുക തുടങ്ങിയവ തടയാന്‍ ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി അംഗമായ മഹേഷ് ഗിരി മെയ്ന്റനന്‍സ് ഓഫ് ക്ലെന്‍ലിനസ് ബില്ലും ഇന്നലെ അവതരിപ്പിച്ചിരുന്നു.

വനിതകള്‍ക്കെതിരായ അതിക്രമക്കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.പിയുടെ സുപ്രീയ സുലെയും ബില്ലവതരിപ്പിച്ചിരുന്നു. കേസുകള്‍ വേഗത്തില്‍ തീര്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആഡംബര വിവാഹങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കുകയും ലളിതമായ വിവാഹം നിര്‍ബന്ധമാക്കാനും ആവശ്യപ്പെട്ടു കൊണ്ടുള്ള സ്വകാര്യ ബില്‍ കോണ്‍ഗ്രസിന്റെ രഞ്ജിത് രഞ്ജനും അവതരിപ്പിച്ചിരുന്നു.