Categories

പൃഥ്വിരാജിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: ആസിഫ് അലി

പൃഥ്വിരാജിനെതിരെ പരോക്ഷമായി പ്രതികരിച്ച് ജയസൂര്യ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലീഷ് സംസാരിക്കുന്നതിലല്ല, ആളുകളോട് സ്‌നേഹത്തോടെ പെരുമാറുന്നതിലാണ് കാര്യമെന്നാണ് ജയസൂര്യ പറഞ്ഞത്. ഇപ്പോഴിതാ യുവനിരയിലെ മറ്റൊരു സൂപ്പര്‍താരം ആസിഫ് അലി പൃഥ്വിരാജിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു.

പൃഥ്വിരാജിന്റെ ചിലവാക്കുകള്‍ തന്നെ വേദനിപ്പിച്ചു എന്ന പരാതിയാണ് ആസിഫലിക്ക് പറയാനുള്ളത്. തനിക്ക് ശേഷം വന്ന നടന്‍മാര്‍ സിനിമയെ ഗൗരവമായി കാണുന്നില്ല എന്ന് പൃഥ്വിരാജ് ഈയിടെ പറഞ്ഞിരുന്നു. ഈ വാക്കുകളാണ് ആസിഫ് അലിയെ വേദനിപ്പിച്ചത്.

‘ അദ്ദേഹം പറഞ്ഞത് ശരിയല്ല. ഞങ്ങളൊക്കെ സിനിമയെ വെറും കുട്ടിക്കളിയായി കാണുന്നവരാണെന്നാണ് അദ്ദേഹം പറഞ്ഞത്. എന്റെ തലമുറയില്‍ പെട്ടവര്‍ക്കെല്ലാം അതില്‍ വേദനയുണ്ട്’ ഒരു അഭിമുഖത്തിനിടെ ആസിഫ് അലി വ്യക്തമാക്കി.

സീനിയര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് അഭിനന്ദിക്കുന്നില്ലെന്ന് പരാതി പറയുന്ന പൃഥ്വിരാജ് തന്നെ ഒരിക്കലും വിളിച്ച് അഭിനന്ദിച്ചിട്ടില്ല. അതേസമയം മമ്മൂട്ടി എപ്പോഴും അഭിനന്ദിക്കുമെന്നും ആസിഫ് പറയുന്നു.

കുഞ്ചാക്കോ ബോബനാണ് തനിക്ക് ഏറെ അടുപ്പമുള്ള സീനിയര്‍ താരമെന്നും ആസിഫ് പറഞ്ഞു. നീ സിനിമയെ കൂടുതല്‍ സ്‌നേഹിച്ചാല്‍ നിനക്ക് കൂടുതല്‍ ശത്രുക്കളുണ്ടാവുമെന്നാണ് അദ്ദേഹം തനിക്ക് തന്ന ഉപദേശമെന്നും നടന്‍ വെളിപ്പെടുത്തി.

5 Responses to “പൃഥ്വിരാജിന്റെ വാക്കുകള്‍ വേദനിപ്പിച്ചു: ആസിഫ് അലി”

 1. shyju

  പ്രൃഥ്വിയോട്‌; തനിക്ക്‌ ശേഷം പ്രളയം എന്ന്‌ കരുതുന്നവനോട്‌ സഹതപിക്കാനേ കഴിയൂ. അഭിനന്ദിച്ചില്ല എന്ന്‌ പരാതി പറയുന്നവനോടും.
  ആസിഫിനോട്‌; സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ കണ്ടു. പടം കൊള്ളാം. നിങ്ങളും.
  ഡൂള്‍ ന്യൂസിനോട്‌; വെറുതെ ആ പയ്യനെ പിടിച്ച്‌ ഇപ്പോഴേ സൂപ്പര്‍സ്റ്റാറാക്കല്ലേ…ഒരുത്തനെ ആക്കിയതിന്റെ ഫലം അനുഭവിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ..

  പ്രൃഥ്വിയെ ഇഷ്‌ടപ്പെട്ടിരുന്ന ഒരാള്‍ (ഓന്‍ പിടുത്തം വിടും മുമ്പ്‌)

 2. deepa

  അല്ലെ, ഇവന്‍ ഇംഗ്ലീഷ് സംസര്ചാണോ മലയാളം സിനിമേല് അഭിനയിക്കണേ. അങ്ങ് ഹോളിവുഡ് ഇലഅല്ല ഇവിടെ മോള്ല്യ്വൂദ് അല്ലെ ഇവന്‍ അഭിനയിക്കണേ. ‍

 3. RAJAN Mulavukadu.

  ഇപ്പോളത്തെ ഒരു സുപര്‍താരം പണ്ട്,കുറച്ചു പടങ്ങള്‍ ഒക്കെ വിജയിച്ചപ്പോള്‍ പ്രധ്വിരാജിനെ അതെ ശൈലി ആയിരുന്നു.
  അന്ന് പേരുകേട്ട പല സംവിധായകരും ഈ നടനെ പല സിനിമകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ആ നടന്റെ നാവ് അദ്ധേഹത്തെ ചതിക്കുന്നുവെന്ന് പല തവണ അന്നത്തെ സിനിമ മാസികകള്‍ പരസ്യമായി എഴുധിയിട്ടിണ്ട്!!!!!
  ആ സൂപ്പര്‍ താരത്തിനു മുന്‍പുള്ള കാലങ്ങളിലും പരസ്യമായി പ്രധികരിക്കുന്ന നടന്‍മാര്‍ ഉണ്ടായിട്ടുണ്ട്.
  എന്ന് മാദ്യമങ്ങള്‍ കൂടിയത് കൊണ്ട്, വാര്‍ത്ത‍ പ്രാധാന്യം കൂടുന്നു വെന്ന് മാത്രം. പേരെടുത്തു പറഞ്ഞാല്‍ മാത്രം വിഷമിച്ചാല്‍ പോരെ??????

 4. joemon jacob

  വിളിച്ച അഭിനന്ദിക്കാന്‍ പറ്റിയ ഒരു വേഷം ഏതാണാവോ പ്രിത്വിരാജിനു…ഒരു ‘ക്ലാസ്സ്മറെസ്, വര്‍ഗം,വാസ്തവം അല്ലാതെ….

 5. manu

  അഭിനയിച്ചു കിട്ടുന്ന കാശു കൊണ്ട് ഞാന്‍ മൂന്നാറില്‍ സ്ഥലം വാങ്ങിയില്ല . പകരം ഉറുമി പോലുള്ള ഒരു പടംപിടിച്ചു .
  prithviraj
  അതിന്‍റെ ലാഭം പിന്നെ പള്ളിക്ക് ദാനം ചെയ്തോ …………….. മോന്‍
  ഓള്‍ കേരള മമ്മൂട്ടി ഫാന്‍സ്‌ & മോഹന്‍ലാല്‍ ഫാന്‍സ്‌

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.