എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ ട്രോള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ ഇടയ്ക്കിടെ പോസ്റ്റുമായി എത്തും’ ട്രോളര്‍മാരെ അഭിനന്ദിച്ച് പൃഥ്വിരാജ്
എഡിറ്റര്‍
Saturday 19th August 2017 9:34am


തന്റെ ഇംഗ്ലീഷിനെ കളിയാക്കുന്ന ട്രോളര്‍മാരെ പുകഴ്ത്തി പൃഥ്വിരാജ്. വളരെ ബ്രില്ല്യന്റാണ് ട്രോളുകളെന്നാണ് പൃഥ്വി പറഞ്ഞത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ട്രോളര്‍മാരെ അഭിനന്ദിച്ചു രംഗത്തുവരുന്നത്.

‘എന്നെയും എന്റെ ഇംഗ്ലീഷിനെയും കളിയാക്കിയുള്ള ട്രോളുകള്‍ ധാരാളം കിട്ടാറുണ്ട്. ചിലതെല്ലാം വളരെ ബ്രില്ല്യന്റാണ്. വായിച്ച് പൊട്ടിച്ചിരിക്കാറുണ്ട്. ട്രോളുകള്‍ ഉണ്ടാക്കുന്നവര്‍ അതു തുടരുകതന്നെ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ട്രോള്‍ നിര്‍ത്താതിരിക്കാന്‍ ഞാന്‍ വീണ്ടും ഇടയ്ക്കിടെ പോസ്റ്റുകളുമായി എത്തുന്നതായിരിക്കും.’ പൃഥ്വി പറഞ്ഞു.


Also Read: പ്രായപൂര്‍ത്തിയായവര്‍ക്കിടയിലെ പരസ്പരസമ്മതപ്രകാരമുള്ള ബന്ധത്തില്‍ കോടതിക്ക് എന്തുകാര്യം? ഹാദിയ വിഷയത്തില്‍ നാല് ചോദ്യങ്ങളുമായി സഞ്ജീവ് ഭട്ട്


ട്രോളര്‍മാരുടെ ഇഷ്ടവിഷയമായ പൃഥ്വിയുടെ ഇംഗ്ലീഷിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ‘ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് ഒന്നും എനിക്കറിയില്ല. എന്നെ പഠിപ്പിച്ച അധ്യാപകുരടെയും ഞാന്‍ വായിച്ച പുസ്തകങ്ങളുടെയും ഗുണമോ ദോഷമോ ആകും എന്റെ ഭാഷ. വായനക്കാര്‍ക്ക് മനസിലാകാന്‍ പ്രയാസമാകണം എന്നുകരുതി ഞാന്‍ ഇതുവരെ ഒന്നും എഴുതിയിട്ടില്ല.’ അദ്ദേഹം പറയുന്നു.

നടന്‍ എന്ന നിലയില്‍ താന്‍ വലിയ ഭാഗ്യവാനാണെന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു. തുടക്കത്തില്‍ തന്നെ പേരെടുത്ത സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. പടങ്ങള്‍ പരാജയപ്പെട്ടപ്പോഴും വലിയ എഴുത്തുകാരും സംവിധായകരും തന്നെ തേടിവന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇപ്പോള്‍ നില്‍ക്കുന്ന രീതിയില്‍ മുന്നോട്ടുപോയാല്‍ തന്നെ താന്‍ സന്തോഷവാനാണെന്നും പൃഥ്വി വ്യക്തമാക്കി.

Advertisement