Categories

പൃഥ്വിയുടെ വിവാഹം മെയ് 1ന്

pritwiraj marriageതിരുവനന്തപുരം: ഊഹാപോഹങ്ങള്‍ വിരാമമിട്ട് പൃഥ്വിയുടെ വിവാഹ വാര്‍ത്ത പുറത്തുവന്നു. മേയ് ഒന്നിനാണ് വിവാഹം. മുംബയില്‍ മാധ്യമപ്രവര്‍ത്തകയായ പ്രതീക്ഷമേനോന്‍ തന്നെയാണ് വധുവെന്നാണ് സൂചന. വിവാഹത്തിനായി എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ലേമെറിഡിയനില്‍ ഹാള്‍ ബുക്ക് ചെയ്തു കഴിഞ്ഞു. 2000 പേര്‍ക്കാണ് സദ്യ. അമ്മ മല്ലിക സുകുമാരന്‍, ജ്യേഷ്ഠന്‍ ഇന്ദ്രജിത്ത്, ഭാര്യ പൂര്‍ണിമ, ഭാവി വധു എന്നിവര്‍ക്കൊപ്പമെത്തിയാണ് പൃഥ്വിരാജ് ഹാള്‍ ബുക്ക് ചെയ്തത്.

കഴിഞ്ഞ ദിവസം രാത്രി പൃഥ്വി, പ്രതീക്ഷ, അമ്മ മല്ലിക സുകുമാരന്‍, സഹോദരന്‍ ഇന്ദ്രിജിത്ത്, ഭാര്യ പൂര്‍ണ്ണിമ എന്നിവര്‍ ലേമെറിഡിയനില്‍ ഡിന്നറിനെത്തിയിരുന്നു. ഭക്ഷണത്തിനു ശേഷം അതീവരഹസ്യമായി ഇവര്‍ ഹാള്‍ ബുക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ഹോട്ടലിന്റെ ഫ്രണ്ട് ഓഫീസിലുളളവര്‍ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല.

ഈ മാസം 25 നാണ് വിവാഹ നിശ്ചയം. വധുവിന്റെ മുംബൈയിലെ വീട്ടില്‍ വച്ചാണ് ചടങ്ങെന്ന് പൃഥ്വിരാജിന്റെ അടുത്ത കുടുംബ സുഹൃത്ത് പറഞ്ഞു. അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് ചടങ്ങ്. ഇപ്പോള്‍ തേജാഭായ് യുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കഴിയുന്ന പൃഥ്വി ഷൂട്ടിംങ് ഉടന്‍ മുംബൈയ്ക്ക് പോകും. ചടങ്ങില്‍ പങ്കെടുക്കാനായി അമേരിക്കയിലുള്ള രാജിന്റെ ബന്ധുക്കളും സൗത്ത് ആഫ്രക്കയിലുള്ള കുടുംബ സുഹൃത്തും ഉടന്‍ നാട്ടിലെത്തും.

കഴിഞ്ഞ കുറച്ചുനാളുകളായി പൃഥ്വിയുടെ വിവാഹ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന ഒരു മലയാളി ടിവി റിപ്പോര്‍ട്ടറാണ് പൃഥ്വിയുടെ ഭാവിവധു എന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നാണ് രാജ് പ്രതികരിച്ചത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററില്‍ പ്രതീക്ഷയെന്ന മാധ്യമപ്രവര്‍ത്തകയെ പൃഥ്വി സ്ഥിരമായി ഫോളോ ചെയ്തതാണ് സംശയങ്ങള്‍ക്കിട നല്‍കിയത്. എന്നാല്‍ ട്വിറ്ററില്‍ തനിക്ക് ഇങ്ങനെ ഒരു പെണ്‍ ചങ്ങാതിയില്ലെന്നാണ് പൃഥ്വി പറഞ്ഞത്. നന്ദനത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന ഈ യുവനടനെ നിരവധി നടികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് നേരത്തെ ഗോസിപ്പുകള്‍ ഉയര്‍ന്നിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.