എഡിറ്റര്‍
എഡിറ്റര്‍
സിംഹാസനത്തില്‍ പൃഥ്വി
എഡിറ്റര്‍
Tuesday 3rd April 2012 9:03am

pritwiraj‘കിങ് ആന്‍ഡ് കമ്മീഷണര്‍’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ഷാജി കൈലാസ് പുതിയ ചിത്രത്തിന്റെ ജോലികളിലേക്ക് കടന്നു. ഇടയ്ക്കാലത്ത് ആക്ഷന്‍ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഷാജി കൈലാസിന് മുന്‍പത്തെ പേര് വീണ്ടെടുക്കാന്‍ കിങ് ആന്റ് കമ്മീഷണറലൂടെയും കഴിഞ്ഞിരുന്നില്ല.

പലചിത്രങ്ങളുടെയും തിരക്കഥയിലായിരുന്നു ഷാജിക്ക് പിഴച്ചത്. എന്നാല്‍ ഇനി സ്വന്തം തിരക്കഥയില്‍ ചിത്രമൊരുക്കാന്‍ തയ്യാറെടുക്കയാണ് അദ്ദേഹം. സിംഹാസനം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നാടുവാഴികള്‍ എന്ന മെഗാഹിറ്റിന്റെ റീമേക്കാണ് സിംഹാസനം. അര്‍ജുന്‍ എന്നാണ് സിംഹാസനത്തില്‍ പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. അച്ഛന്റെ മരണത്തിന് കാരണക്കാരായവരോട് പ്രതികാരം തീര്‍ക്കുന്ന മകന്റെ കഥയാണ് സിംഹാസനത്തിന്റെ പ്രമേയം.

സിംഹാസനത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു നായിക കൂടി ലഭിക്കുകയാണ്. ബാംഗ്ലൂര്‍ മലയാളിയായ ഐശ്വര്യ ദേവനാണ് പൃഥ്വിരാജിന്റെ നായികയായി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വേഷമാണ് ഐശ്വര്യയുടേത്. ഐശ്വര്യയുടെ അഭിനയജീവിതത്തിന്റ തുടക്കം തമിഴകത്തായിരുന്നു. ‘യുവാന്‍’ എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത് ഐശ്വര്യയ്ക്ക് പുറമേ വന്ദന മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരിക്കാശ്ശേരി മനയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങി.

Advertisement