Categories

തീവ്രവാദ കഥയുമായി അന്‍വര്‍ ഇന്ന് റിലീസ്‌

pritwiraj in anwar കൊച്ചി: അമല്‍നീരദ് പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ അനവര്‍ ഇന്ന് തിയേറ്ററുകളിലെത്തും. ബിഗ് ബിക്കും സാഗര്‍ ഏലിയാസ് ജാക്കിക്കും ശേഷം അമല്‍നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മംമ്തയാണ് നായിക.

തീവ്രവാദ പശ്ചാത്തലത്തിനാണ് അന്‍വര്‍ കഥ പറയുന്നത്. സായ്കുമാര്‍, ലാല്‍, പ്രകാശ് രാജ്, സലിം കുമാര്‍, സംപത്ത്, ജിനു ജോസഫ്, വിനയ് ഫോര്‍ട്, അസിം ജമാല്‍, ഗീത, നിത്യ മേനോന്‍ തുടങ്ങിയവരും സ്‌ക്രീനിലെത്തുന്നുണ്ട്.

സെലിബ്‌സ് ആന്‍ഡ് റെഡ്കാര്‍പ്പെറ്റിന്റെ ബാനറില്‍ രാജ് സഖറിയാസ് നിര്‍മിക്കുന്ന അന്‍വറിന്റെ രചനയും അമല്‍ തന്നെയാണ്. റഫീഖ് അഹമ്മദ് എഴുതി ഗോപി സുന്ദര്‍ ഈണമിട്ട ഏഴുഗാനങ്ങളുണ്ട്. നിശാല്‍, നരേഷ് അയ്യര്‍, എ. വി. ഉമ, സുചിത്ര കാര്‍ത്തിക് എന്നിവരാണ് ഗായകര്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.