എഡിറ്റര്‍
എഡിറ്റര്‍
ലജ്ജകൊണ്ട് ഞാന്‍ തലകുനിക്കുന്നു: പ്രിയസുഹൃത്തേ ധൈര്യമായി മുന്നോട്ടുപോകൂക; നിനക്കൊപ്പം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൃഥ്വിരാജ്
എഡിറ്റര്‍
Sunday 19th February 2017 9:32am

ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പൃഥ്വിരാജ്. ഈ കൃത്യം ചെയ്തവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തണമെന്നും പ്രിഥ്വിരാജ് ആവശ്യപ്പെടുന്നു.

ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ത്രീസുരക്ഷയെക്കുറിച്ച് സംഭവം കൃത്യമായി അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. ഒരു പുരുഷനെന്ന നിലയില്‍ ഇതിന്റെ ഉത്തരവാദിത്തം തനിക്കുമുണ്ട്. അതിനാല്‍ ലജ്ജകൊണ്ട് തന്റെ തലകുനിയുകയാണെന്നും പ്രിഥ്വിരാജ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത രീതിയെയും പ്രിഥ്രിരാജ് വിമര്‍ശിക്കുന്നുണ്ട്. ടാം റേറ്റിങ് കൂട്ടാനുള്ള തിരക്കിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നാണ് പ്രിഥ്വി രാജിന്റെ ആരോപണം.


Must Read: നടി ആക്രമിക്കപ്പെട്ട സംഭവം; കൈരളി കാണിക്കുന്നത് എന്താണെന്ന് അറിയില്ലെങ്കില്‍ ജോണ്‍ ബ്രിട്ടാസ് രാജിവെച്ച് പോകണമെന്ന് റിമ കല്ലിങ്കല്‍


ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുകയാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ആഴശ്യപ്പെടുന്നു. ഉടന്‍ ക്യാമറയെ അഭിമുഖീകരിക്കാന്‍ തയ്യാറല്ലെന്നാണ് അവര്‍ എന്നോടു പറഞ്ഞത്. അവര്‍ എത്രത്തോളം വേദനിച്ചിട്ടുണ്ടെന്ന് അതില്‍ നിന്നുതന്നെ മനസിലാകുമെന്നും പ്രിഥ്വിരാജ് പറയുന്നു.

‘ ആ പെണ്‍കുട്ടിയെ എനിക്കറിയാം. അവള്‍ എത്രത്തോളം ധൈര്യമുള്ളവളാണെന്നും. ജീവിതത്തില്‍ ഒരുപാട് ഇഷ്ടമുള്ള ഒന്നില്‍ നിന്നും മാറിനില്‍ക്കാന്‍ ഇതവള്‍ക്ക് കാരണമായിട്ടുണ്ടെങ്കില്‍ അവര്‍ അനുഭവിച്ചത് എത്ര ഭീകരമാണെന്ന് എനിക്ക് ഊഹിക്കാം.’ അദ്ദേഹം കുറഇക്കുന്നു.

നിനക്കൊപ്പമുണ്ടെന്നു പറഞ്ഞാണ് പ്രിഥ്വിരാജ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഒപ്പം ഇന്നത്തെ ദിവസം ശേഷിക്കുന്ന ജീവിതത്തെ നിശ്ചയിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Advertisement