മസിലുപിടിച്ചുള്ള ആക്ഷന്‍ ത്രില്ലറും ശൃംഗാരം വിരിയുന്ന പ്രണയവും കഴിഞ്ഞ് പൃഥ്വിരാജ് കോമഡിയിലേക്ക് പോകുന്നു. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന തേജഭായ് ആന്‍ഡ് ഫാമിലിയില്‍ പൃഥ്വിരാജെത്തുക കൊമേഡിയനായായിരിക്കും.

ക്രേസിഗോപാലനു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തേജഭായ് ആന്‍ഡ് ഫാമിലി. മുഴുനീള ഹാസ്യചിത്രത്തിന് തൂലികചലിപ്പിക്കുന്നതും ദീപു തന്നെയാണ്. അനന്തവിഷന്റെ ബാനറില്‍ പി കെ മുരളീധരനും ശാന്താമുരളീധരനും ചേര്‍ന്ന് നിര്‍മിക്കുന് തേജഭായ് ആന്‍ഡ് ഫാമിലിയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും.

സംവിധായകന്‍ തന്നെ രചിച്ച തിരക്കഥ വായിച്ച പൃഥ്വി ഉടന്‍ തന്നെ ഡേറ്റ് നല്‍കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം പൃഥ്വിരാജിന് കോമഡിവേഷം എത്രത്തോളം ഇണങ്ങുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. ഇതാണ് സംവിധായകന്‍ നേരിടുന്ന വെല്ലുവിളിയും.