Categories

പൃഥ്വി -2 വിജയകരമായി പരീക്ഷിച്ചു

with video ബാലസോര്‍: ആണവ ആയുധം വഹിക്കാനാവുന്ന ഇന്ത്യയുടെ ഹ്രസ്വദൂര ബാലസ്റ്റിക മിസൈലായ പൃഥ്വി രണ്ട് വിജയകരമായി പരീക്ഷിച്ചു. ഒറീസയില്‍ ചാന്ദിപൂരിലാണ് പരീക്ഷണം നടന്നത്. ആയിരം കിലോ സ്‌ഫോടകവസ്തുക്കളുമായി 350 കിലോ മീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ദ്രവ എന്‍ജിനുള്ള പൃഥ്വി രണ്ടിന് സാധിക്കും. ഒമ്പത് മീറ്റും ഒരു മീറ്റര്‍ വ്യാസവുമാണ് ഇതിനുള്ളത്. ഇന്ത്യന്‍ വ്യോമസേനയാണ് അണു ആായുധശേഷിയുള്ള ഈ മിസൈല്‍ കൈകാര്യം ചെയ്യുന്നത്. സൈനികശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലുള്ള സ്വാഭാവിക പരീക്ഷണം മാത്രമാണിതെന്ന് ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

പ്രതിരോധമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് വി കെ സാരസ്വത്, മറ്റ് ശാസ്ത്രജ്ഞര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വിക്ഷേപണത്തിന് സാക്ഷ്യംവഹിച്ചു. പൃഥ്വി രണ്ടിന്റെ കഴിഞ്ഞ പരീക്ഷണം ഏപ്രില്‍ 15 നായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.