ഭുവനേശ്വര്‍: ആണവ വാഹകശേഷിയുള്ള പൃഥ്വി-II മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് മിസൈല്‍. സൈനിക ആവശ്യത്തിനായിട്ടാണ് പൃഥ്വി വികസിപ്പിച്ചത്. ഒറീസയിലെ ചാന്ദിപ്പൂരിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. പരീക്ഷണം വിജയകരമായിരുന്നെന്ന് സൈന്യം അറിയിച്ചു.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ബാലിസ്റ്റിക് മിസൈലാണിത്. ഇന്റഗ്രേറ്റ്ഡ് മിസൈല്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുണ്ടാക്കിയ അഞ്ച് മിസൈലുകളില്‍ ഒന്നാണിത്.