എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വരാജിന്റെ പുതുവര്‍ഷം പുതുമുഖക്കാര്‍ക്കൊപ്പം
എഡിറ്റര്‍
Saturday 18th January 2014 10:41am

prithviraj

പൃഥ്വിരാജിന്റ 2014ലെ ആദ്യ ചിത്രം തന്നെ നവാഗത സംവിധായകനൊപ്പമാണ്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സെവന്‍ത് ഡൈ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ് പൃഥ്വിയിപ്പോള്‍.

സംവിധായകന്‍ ശ്യാംധറിന്റെയും തിരക്കഥാകൃത്ത് അഖില്‍ പോളിന്റെയും ആദ്യചിത്രമാണ് സെവന്‍ത് ഡെ.

22 ഫീമെയില്‍ കോട്ടയം, മങ്കിപെന്‍ തുടങ്ങി നിരവധി ശ്രദ്ധയചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഷിബു ജി സുശീലന്‍ ഈ ചിത്രത്തിലൂടെ നിര്‍മാതാവാകുന്നു. ബാനര്‍ മൂവി ജങ്ഷന്‍.

നാല്‍പ്പതുപിന്നിട്ട ഡേവിഡ് എബ്രഹാം എന്ന പൊലീസ് ഓഫീസറായാണ് പൃഥ്വിയുടെ വരവ്. വിനയ് ഫോര്‍ട്ട്, ജോയ് മാത്യു, സുനില്‍ സുഖദ, അനുമോഹന്‍, പ്രവീണ്‍ പ്രേം, ടൊവീനോ തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍.

ജനനി അയ്യര്‍ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് സെവന്‍ത് ഡേ.

Advertisement