അന്‍വറിനുശേഷം തീവ്രവാദ പശ്ചാത്തലത്തില്‍ മറ്റൊരു പൃഥ്വിരാജ് ചിത്രംകൂടി തിയേറ്ററുകളിലെത്താന്‍ തയ്യാറായി. തീവ്രവാദത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. ബിജു സംവിധാനം ചെയ്ത ‘വീട്ടിലേക്കുളള വഴിയാണ്’ ഉടന്‍ തിയേറ്ററുകളിലെത്തുന്ന പൃഥ്വി ചിത്രം. ഇന്ദ്രജിത്ത്, ധന്യ മേരി വര്‍ഗീസ് , ലക്ഷ്മ പ്രിയ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളി യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജയിലിലെ ഡോക്ടറായാണ് പൃഥ്വി അഭിനയിച്ചിരിക്കുന്നത്. തമിഴനായിട്ടാണ് ഇന്ദ്രജിത്ത് എത്തുക.

ലഡാക്ക്, കശ്മീര്‍, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, അജ്മീര്‍, പുഷ്‌കര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. നഷ്ടമാവുന്ന മനുഷ്യത്വവും പുതിയകാലത്തെ തീവ്രവാദവുമെല്ലാമാണ് ചിത്രത്തില്‍ പറയുന്നത്.
ഡോ. ബിജുവിന്റെ മൂന്നാമത്തെ ചിത്രമാണ് വീട്ടിലേക്കുളള വഴി. സൈറ (2005), രാമന്‍ (2008) എന്നിവയാണ് നേരത്തേയുളള ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും കാന്‍സിലും കെയ്‌റോയിലും എന്‍ട്രി നേടിയിരുന്നു. എം ജെ രാധാകൃഷ്ണനാണ് കാമറയ്ക്ക് പിന്നില്‍. സംഗീതം രമേഷ് നാരായണന്‍.