എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിരാജും ഡോ. ബിജുവും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Tuesday 4th June 2013 8:10am

prithviraj

വീട്ടിലേക്കുള്ള വഴി, ആകാശത്തിന്റെ നിറം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം പൃഥ്വിരാജും സംവിധായകന്‍ ഡോ. ബിജുവും വീണ്ടും ഒന്നിക്കുന്നു.

ഹിമാചല്‍ പ്രദേശിലെ ചിത്കൂള്‍ എന്ന ഗ്രാമത്തില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.  ഇന്ത്യയില്‍ നിലനില്‍ക്കുന്ന അവസാനത്തെ കുടിയേറ്റഗ്രാമമാണ് ചിത്കൂള്‍. 610 കുടിയിടപ്പുകാരാണ് ഇവിടെ താമസിക്കുന്നത്.

Ads By Google

ഒരുസംഘം ട്രക്കിങ്ങിന് ഇറങ്ങുന്നതും ഉരുള്‍പൊട്ടലില്‍ പെടുന്നതും തങ്ങള്‍ ഒരു ഗ്രാമത്തില്‍ തളച്ചിടപ്പെട്ടെന്ന യാഥാര്‍ത്ഥ്യം പിന്നീട് അവര്‍ക്ക് ബോധ്യപ്പെടുന്നതും അവിടെ നിന്നും രക്ഷപ്പെടാനായി അവര്‍ നടത്തുന്ന ശ്രമവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഹോളിവുഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം പുറത്തിറക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.

ഹെലി കാമ്‌സും ബലൂണ്‍ ലൈറ്റ്‌സും ഷൂട്ടിനായി ഉപയോഗിക്കും. സിങ് സൗണ്ട് ഉപയോഗിക്കുന്നതിനെ കുറിച്ച ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബറില്‍ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഡോ. ബിജു തന്നെയാണ്.

Advertisement