Administrator
Administrator
പൃഥ്വിയുടെ ബോളിവുഡ് അരങ്ങേറ്റം റാണിക്കൊപ്പം
Administrator
Friday 23rd September 2011 11:16am

pritwirajബിഗ്സ്റ്റാര്‍ പൃഥ്വിരാജിന്റെ ബോളിവുഡ് അരങ്ങേറ്റം സ്വപ്‌നസുന്ദരി റാണി മുഖര്‍ജിക്കൊപ്പം. പൃഥ്വിയുടെ ആദ്യഹിന്ദിചിത്രമായ ‘അയ്യാ’യില്‍ റാണിയാണ് നായിക. പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോളിവുഡിലെ നടന്‍ പ്രകടനം കണ്ട് ആകൃഷ്ടനായ അനുരാഗ് ബോളിവുഡിലേക്ക് പൃഥ്വിയെ ക്ഷണിക്കുകയായിരുന്നത്രേ.

ദേശീയ അവാര്‍ഡ് ജേതാവായ മറാത്തി സംവിധായകന്‍ സച്ചിന്‍കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗന്ധ, റെസ്റ്റോറന്റ് തുടങ്ങിയ സച്ചിന്റെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയവയാണ്. അയ്യയ്ക്ക് തിരക്കഥയൊരുക്കുന്നത് നിര്‍മ്മാതാവ് അനുരാഗ് തന്നെയാണ്.

ഒരു തമിഴ് പെയിന്ററായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇയാളെ പ്രണയിക്കുന്ന മറാത്തി പെണ്‍കുട്ടിയായി റാണി മുഖര്‍ജി എത്തുന്നു. ‘ഒരു ഹിന്ദി സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന്റെ പുറത്തല്ല ഞാന്‍ ഈ ചിത്രം ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ വളരെ മുമ്പേ എനിക്ക് ഹിന്ദി പ്രൊജക്ടുകള്‍ ചെയ്യാമായിരുന്നു. ഒട്ടേറെ സിനിമകള്‍ തിരക്കഥ വായിച്ച ശേഷം ഞാന്‍ ഉപേക്ഷിച്ചിട്ടുണ്ട്. അനുരാഗ് പറഞ്ഞ കഥയും ചിത്രത്തിന്റെ തിരക്കഥയും എന്നെ ആവേശഭരിതനാക്കി. അങ്ങനെയാണ് ഈ സിനിമ ചെയ്യാനൊരുങ്ങുന്നത്.’ പൃഥ്വിരാജ് ചിത്രത്തെക്കുറിച്ച് പറയുന്നു.

‘അയ്യ’യുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കും.

അതേസമയം, ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളാണ് മലയാളത്തില്‍ പൃഥ്വിരാജിനെ കേന്ദ്രമാക്കി ഒരുങ്ങുന്നത്. രഞ്ജിത് സംവിധാനം ചെയ്ത ‘ഇന്ത്യന്‍ റുപ്പീ’ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ്, രഞ്ജിത് ശങ്കറിന്റെ മേയ് ഫ്‌ലവര്‍, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന പൃഥ്വിച്ചിത്രങ്ങള്‍.

Advertisement