എഡിറ്റര്‍
എഡിറ്റര്‍
സിംഹാസനവുമായി പൃത്ഥ്വിരാജ്‌ 29 ന് വരും
എഡിറ്റര്‍
Thursday 14th June 2012 4:56pm

ഹീറോയ്ക്ക് ശേഷം പൃത്ഥ്വിരാജ്‌ നായകനാകുന്ന സിംഹാസനം ഈ മാസം 29 ന് തിയേറ്ററുകളിലെത്തും.

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ‘നാടുവാഴികള്‍’ എന്ന സിനിമയുടെ റീമേക്കാണ് സിംഹാസനം. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തെന്നിന്ത്യന്‍ നായിക ഐശ്വര്യ മോഹനാണ് ചിത്രത്തിലെ നായിക. സായികുമാറും സുപ്രധാന റോളില്‍ എത്തുന്നുണ്ട്.

മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചന്ദ്രകുമാറാണ് സിംഹാസനം നിര്‍മ്മിച്ചിരിക്കുന്നത്.

കോളീവുഡ് സൂപ്പര്‍സ്റ്റാര്‍ അജിത്തിന്റെ ബില്ല, അജി ജോണ്‍ സംവിധാനം ചെയ്ത  നമുക്ക് പാര്‍ക്കാന്‍, എന്നീ സിനിമകളും ഇതേ ദിവസം തന്നെയാണ് തിയേറ്ററുകളിലെത്തുന്നത്.

Advertisement