Categories

പൃഥ്വി വിവാഹിതനായി; മാധ്യമങ്ങള്‍ പുറത്ത്

prithviraj marriage with supriya menon photo

മലയാള സിനിമയിലെ യുവരക്തം പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനി സുപ്രിയാ മേനോന്‍ ആണ് വധു. മുംബൈയില്‍ ബി.ബി.സി ചാനലില്‍ ഉദ്യോഗസ്ഥയാണ്. പാലക്കാട് തേന്‍കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വെച്ചായിരുന്നു വിവാഹം.

ഇന്ന് രാവിലെ പതിനൊന്നേകാലിനാണ് പൃഥ്വിരാജ് സുപ്രിയാമേനോന്റെ കഴുത്തില്‍ താലി കെട്ടിയത്. മാധ്യമങ്ങള്‍ക്ക് ചടങ്ങിലേക്ക് ക്ഷണമോ പ്രവേശനമോ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ മാധ്യമങ്ങളോട് നിങ്ങളെ ആര് ക്ഷണിച്ചുവെന്നായിരുന്നു പൃഥ്വിയുടെ അമ്മ മല്ലികാ സുകുമാരന്റെ ചോദ്യം.

അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ 45 പേര്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പ്രായമായവരെ മാനിച്ച് വളരെ സ്വകാര്യമായിട്ടായിരുന്നു ചടങ്ങുകളെന്ന് മല്ലികാ സുകുമാരന്‍ പറഞ്ഞു. വിവാഹ ചടങ്ങുകള്‍ മാത്രമാണ് ഇവിടെ വെച്ച് നടന്നത്. ബാക്കി ചടങ്ങുകളെല്ലാം എറണാകുളത്ത് വെച്ചാണ്. മെയ് ഒന്നിന് കൊച്ചിയില്‍ വിവാഹ സല്‍ക്കാരം നടക്കും. രണ്ടിന് പൃഥ്വിരാജ് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പൃഥ്വിരാജിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പല തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. അടുത്ത ദിവസം വിവാഹമുണ്ടെന്ന് എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിവാഹ നിശ്ചയം ഇന്ന് നടക്കുമെന്നായിരുന്നു സൂചന. റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ചില ദൃശ്യമാധ്യമങ്ങള്‍ തേന്‍കുറിശ്ശിയിലെത്തിയെങ്കിലും അകത്തേക്ക് കടത്തിവിട്ടില്ല.

അതേസമയം പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട് വെച്ച് നടക്കുമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പൃഥ്വിയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങളുടെയും സസ്പന്‍സിന്റേയും ആവശ്യമില്ലെന്നും ഇക്കാര്യം ഞങ്ങള്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും മല്ലിക പറയുകയുണ്ടായി. അമേരിക്കയിലുള്ള, പൃഥ്വിയുടെ അമ്മാവന്‍ ഡോ എം.വി പിള്ള നാട്ടിലെത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അവര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചിയിലെ പുതിയ ഫ്‌ളാറ്റിലേക്ക് പൃഥ്വി താമസം മാറിയത്. കല്യാണം ഉടന്‍ ഉണ്ടാകുമെന്നതിന്റെ സൂചന അന്നു ലഭിച്ചു. എന്നാല്‍ രണ്ടുമൂന്നു ദിവസങ്ങളിലായി പൃഥ്വിരാജുമായി ബന്ധപ്പെട്ട് ചില നീക്കങ്ങള്‍ നടക്കുന്നതിന്റെ സൂചന പാലക്കാട് നിന്നും ലഭിച്ചിരുന്നു. വിവാഹം ഏതു നിമിഷവും നടന്നേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ ഈസ്റ്റര്‍ ദിനത്തില്‍ ലഭിച്ചു. മാധ്യമങ്ങളെ പൂര്‍ണമായും അകറ്റി നിര്‍ത്താനായിരുന്നു പൃഥ്വിയുടെ തീരുമാനം.

തിങ്കളാഴ്ച രാവിലെ വിവാഹം നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ പാലക്കാട് പല സെന്ററുകളിലായി തമ്പടിച്ചെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല. പാലക്കാട്ട് തേങ്കുറിശ്ശി കണ്ടാട്ട് തറവാട്ടില്‍ വിജയകുമാര്‍ മേനോന്റെയും പത്മജയുടെയും മകള്‍ സുപ്രിയാ മേനോനാണ് വധു എന്ന് അറിഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ അങ്ങോട്ടൊഴുകി.

അമ്പത് പേര്‍ക്കാണ് വിവാഹത്തിന് ക്ഷണം ലഭിച്ചിരുന്നത്. ഈ അമ്പത് പേര്‍ക്കും പാലക്കാട് ടോപ് ഇന്‍ ടൌണ്‍ എന്ന റസ്‌റ്റോറന്റില്‍ ഭക്ഷണവും ഏര്‍പ്പാടാക്കിയിരുന്നു. വിവാഹവിവരം പുറത്തറിയരുതെന്ന കര്‍ശന നിര്‍ദ്ദേശം ക്ഷണം ലഭിച്ച ഏവര്‍ക്കും നല്‍കിയിരുന്നു. വിവാഹം നടക്കുന്ന സ്ഥലം ഏതാണെന്ന് അറിയിക്കാതിരിക്കാനായി ചില നീക്കങ്ങളുമുണ്ടായി. പൃഥ്വിരാജും കൂട്ടരും വിമാനമാര്‍ഗം കോയമ്പത്തൂരിലിറങ്ങുകയായിരുന്നു. അവിടെനിന്ന് റോഡുമാര്‍ഗമാണ് പൃഥ്വി പാലക്കാട്ടെത്തിയത്.

prithviraj-and-supriya-menon

15 Responses to “പൃഥ്വി വിവാഹിതനായി; മാധ്യമങ്ങള്‍ പുറത്ത്”

 1. bij

  why secret marrige ? anywere coming….? mother&baby…………?

 2. ABIL

  Dear Prithwi Raj, your Marriage is very Secret. Hoping your Divorce would get more Publicity. Happy Married Life!!

 3. RAJAN Mulavukadu.

  madyamangal enthinu bejaravunno ?
  ozhivakooo etharam varthakal pleaseeeeeeeeeeee!!!!!!!!!!!!!!!!!!!!!!!!

 4. Gopakumar N.Kurup

  സ്വകാര്യ ചടങ്ങ് എന്നു പറയുന്നതിന്റെ മാന്യത മനസ്സിലാക്കാം..!! പക്ഷേ മാധ്യമങ്ങളിലൂടെ പച്ചക്കള്ളം പരത്തുന്നതിന്റെ സാംഗത്യമാണു മനസ്സിലാകാത്തത്..!! കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു വനിതാ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഇതേ ചോദ്യത്തിനു മുന്‍പില്‍ ഇദ്ദേഹം പൊട്ടിത്തെറിക്കുന്നതു നമ്മള്‍ കണ്ടു..!!

  താരജാഡയുടെ മറ്റൊരു മുഖം..!!

 5. karthi

  നിങ്ങള്ക്ക് നാണം ഇല്ലേ ? ഇവന്ടെ ഓക്ക കല്യാണം പുറത്തു പറയാന്‍ അവന്‍ രഹസ്യമായി നടത്തിയതു മിങ്ങള്‍ പരസ്യമാക്കി .ഇവന്റെ കൂട്ടുള്ള ചെട്ടകളുടെ കല്യാണം ഞങ്ങളെ അറിയിക്കാന്‍ നിങ്ങള്‍ ഇത്രയും നാണം കേടണ്ട കടോ.

 6. donna

  JUST ONE REQUEST TO PRITHVI, never again lie to your people…… they all just wanted to know HOW IS PRITHVIS FUTURE LIFE…… u would have had a better place in our hearts and our prayers on this day if u would have told this to us…….

  HAPPY MARRIED LIFE

 7. bibi

  എനിക്കിനി ജീവിക്കണ്ടാ…..

 8. Anoop

  യനിക്ക് ഇങ്ങനെ ഒരു കുട്ടിയെ അറിയില്ല, ഇങ്ങനെ ഒരു കുട്ടി ശെരിക്കും ഉണ്ടന്ന് അറിഞ്ഞപ്പോള്‍ ഗോട്ട് സ്കാരെദ്, ലോകത്ത് യവിടെ അനന്ഗിലും ഞാന്‍ ആ കുട്ടിയോട് ക്ഷമ ചോദിക്കുന്നു, മാധ്യമ ധര്‍മം ഇല്ലതവരന്നു ഇങ്ങനെ ഒരു വാര്‍ത്ത‍ ഉണ്ടാക്കിയട് ………. ഹൌ ദാരെ കാന്‍ ഉ ടെല്‍ ഓള്‍ തെസ്ടോ ദി മീഡിയ ദാറ്റ്‌ ആള്‍സോ ജസ്റ്റ്‌ കുപ്ലെ ഓഫ് വീക്സ് ബാക്ക് രീല്ലി പിട്ടി ഓണ്‍ ഉ ആന്‍ഡ്‌ ഓനെ മോര്‍ തിംഗ് നോ ബോഡി ഈസ്‌ ഈഗേര്‍ ആന്‍ഡ്‌ എക്ഷ്കിടെദ് അബ്റ്റ് ഉര മാര്യേജ്. നോ ഐ അഗ്രേ ഉ ര എ ഗുഡ് ആക്ടര്‍, ബെറ്റര്‍ പെര്‍ഫോര്‍മന്‍സ് ഇന്‍ ദിസ്‌ രതെര്‍ തന്‍ വാട്ട്‌ ഉ ആരെ ദൊഇന്ഗ ഇന്‍ ഫില്മ !!

 9. Kochu Lal

  സമുഹത്തില്‍ ജീവിക്കുന്ന നല്ല ആള്‍ക്കാരെ പരിചയ പ്പെടുത്താന്‍ പ്രസ്‌ തല്പ്പരിയം കാണിക്കണം
  സിനിമ ക്കാര്‍ അല്ല നാടിനെ നിലനിര്‍ത്തിയിരിക്കുന്ന തെന്നു പത്രം ഇനിയെങ്കിലും മനസിലാക്കുക
  Lal

 10. kiriyan Mathai

  ആരെട ഇവനൊക്കെ പോയി തുങ്ങാന്‍ പറ

 11. jams

  നാലു പടം അടുപ്പിച്ചു പൊട്ടുമ്പോള്‍ ഇവന്റെ ജാഡ താനെ പോവും. നമുക്ക് കാണാം. അല്ലെങ്കിലും അവന്റെ അമ്മക്ക് ജാഡ ഇത്തിരി കൂടുതലാണ്. ഇതുപോലെ ജാഡ കാണിച്ചവര്‍ മലയാള സിനിമയില്‍ നിന്നും മുങ്ങി പോയിട്ടുണ്ട്. മക്കള്‍ക് പടം കിട്ടഞ്ഞിട്ടു സൂപ്പര്‍ സ്റ്റാര്‍ കളുടെ കാല്‍ പിടിച്ച അമ്മയാണ് മല്ലിക. തിരക്കഥ എന്ന സിനിമയിലെ കഥപത്രം മല്ലികക്ക് നന്നായി ചേരും.

 12. valapuram

  സത്യാ സന്ധമായ കുംബ ജീവിതം ആഗ്രഹിക്കുന്ന ഏതൊരാളും ചെയ്യുന്നതേ പ്രിതി രാജും ചെയ്തിട്ടുള്ളൂ .ഊച്ചാളി മധ്യമംങ്ങല്ക് ഗോസിപ്പ് ഉണ്ടാന്ക്കി രസിക്കാനുള്ളതല്ല കുടുംബം .ഒരാളുടെ തീര്‍ത്തും സോകാര്യമായ സ്വോപ്നതിന്റെ സക്ഷാല്കാരമാനത് .പല നടന്മാരുടെയും നടിമാരുടെയും കുടുംബം കലക്കിയവര്ക് നിരാശ കാണും .

 13. Sathyaraj

  ഹോ ഇവന്‍ എന്തൊരു ജാട

 14. RAJAN Mulavukadu.

  valapuram
  njan thankalodu 100 vattam yojikkunnu…………

 15. Joychen S.N.Puram

  മാര്യേജ് ഈസ്‌ എ പ്രൈവറ്റ് ഡീല്‍. ടേക്ക് ഇറ്റ്‌ ഈസി.
  വിഷ് him എ ഹാപ്പി ലൈഫ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.