ഫേസ് ടു ഫേസ് / പൃഥ്വിരാജ്‌

വളരെ പ്രതീക്ഷയോടെ തിയ്യേറ്ററുകളിലെത്തുന്ന പൃഥ്വിരാജ് ചിത്രങ്ങള്‍ ഒന്നിനു പുറകേ ഒന്നായി തകരുകയാണ്. എന്നാല്‍ പൃഥ്വിവിനെ ഇതൊന്നും പേടിപ്പെടുത്തുന്നില്ല. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന മാണിക്യകല്ല് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് പൃഥ്വിരാജിപ്പോള്‍. മുണ്ടും ഷര്‍ട്ടുമൊക്കെയിട്ട് ഒരു നാടന്‍ ലുക്കില്‍. അധ്യാപകനായാണ് പൃഥ്വി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വി തന്റെ ഭാവി പരിപാടികളെക്കുറിച്ചും സിനിമകളെ കുറിച്ചും മേഘ്‌ന ജോര്‍ജുമായി സംസാരിക്കുന്നു..

ആക്ഷന്‍ ഹീറോ ഇമേജില്‍ നിന്നും പുറത്തുകടക്കാനാണോ മാണിക്യകല്ല് തിരഞ്ഞെടുത്തത്

അല്ല. ഞാന്‍ കുറച്ചുകാലം മുന്‍പേ തന്നെ ഈ പ്രോജക്ട് ഏറ്റെടുത്തതാണ്. ഇപ്പോഴാണ് ഷൂട്ടിങ് തുടങ്ങിയതെന്നുമാത്രം.

മാണിക്യകല്ലിന്റെ പൃഥ്വിവിന്റെ റോളെന്താണ്?.

ഒരു കുഗ്രാമത്തിലെ സ്‌കൂളില്‍ ജോലിചെയ്യുന്ന അധ്യാപകനെയാണ് ഞാനവതരിപ്പിക്കുന്നത്. 4000 ല്‍ കൂടുതല്‍ കുട്ടികള്‍ പഠിച്ചു ജയിച്ച സ്‌ക്കൂളാണത്. എന്നാല്‍ ഇപ്പോള്‍ അവിടെ 40 കുട്ടികള്‍ മാത്രമേ ഉള്ളൂ. പല പ്രതിസന്ധികളും ഈ അധ്യാപകന് നേരിടേണ്ടി വരുന്നുണ്ട്. പല സാഹചര്യങ്ങളില്‍ നിന്നും വരുന്ന കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇയാള്‍ക്ക് നന്നായിട്ടറിയാം.

അടുത്ത പേജില്‍ തുടരുന്നു