Categories

കു­ടും­ബ­ത്തെ ആ­ക്ഷേ­പി­ക്കു­മ്പോള്‍ വേ­ദ­നി­ക്കുന്നു: പൃ­ഥ്വി­രാജ്

prithviraj marriage with supriya menon photo

മലയാള സിനിമയിലെത്തി കുറച്ചുകാലം കൊണ്ടുതന്നെ സൂപ്പര്‍താരനിരയിലേക്ക് ഉയരാന്‍ സാധിച്ച നടനാണ് പൃഥ്വിരാജ്. പക്ഷെ മറ്റ് മലയാള നടന്‍മാര്‍ക്ക് ലഭിക്കുന്ന സ്‌­നേഹവും പരിഗണനയൊന്നും പൃഥ്വിരാജിന് പലപ്പോഴും ലഭിച്ചിട്ടില്ല. ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും വളരെ ശക്തമായ ആക്രമണമാണ് പൃഥ്വിരാ­ജി­ന് നേ­രി­ടേ­ണ്ടി­വ­രു­ന്നത്.

തുടരെത്തുടരെ പരാജയങ്ങള്‍ പൃഥ്വരാജിന്റെ താരപരിവേഷത്തിന് ഏറെ മങ്ങലേല്‍പ്പിച്ചെങ്കിലും രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ അദ്ദേഹം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് വഴിയുള്ള പരിഹസിക്കലിനെക്കുറിച്ചും തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നു.

നിങ്ങളെ കളിയാക്കിക്കൊണ്ട് ഇന്റര്‍നെറ്റില്‍ പലതരം കമന്റുകളും വീഡിയോകളും പ്രത്യക്ഷപ്പെടുന്നുണ്ട്. അത് നിങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്നുണ്ടോ?

ഇതിനെക്കുറിച്ച് ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി. ഇപ്പോഴിത് കേട്ട് കേട്ട് പഴകി. പക്ഷെ ഇതില്‍ എന്റെ കുടുംബത്തെക്കൂടെ ഉള്‍പ്പെടുത്തുന്നതില്‍ വേദന തോന്നാറുണ്ട്. അവര്‍ ഇതിന്റെ ഭാഗമല്ലല്ലോ.

ഇത്രമാത്രം എന്നോ­ട് ചെയ്യാന്‍ മാത്രം ഞാന്‍ എന്താണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇങ്ങനെയൊക്കെ സംഭവിക്കാന്‍മാത്രം എന്തെങ്കിലും എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കില്‍ ഞാനതില്‍ മാപ്പുചോദിക്കുന്നു.

മാധ്യമങ്ങളെ അറിയിക്കാതെ നിങ്ങള്‍ വിവാഹിതനായശേഷമാണ് ഇതൊക്കെ തുടങ്ങിയത്….

എനിക്കറിയില്ല. വിവാഹിതനായി കുറേക്കാലം കഴിഞ്ഞശേഷമാണ് ശക്തമായ ആക്രമണം തുടങ്ങിയതെന്നാണ് എനിക്ക് തോന്നുന്നത്. കഴിഞ്ഞ രണ്ട് മാസം ആരോ കരുതി­ക്കൂട്ടി ആക്രമിക്കുന്നതുപോലെ തോന്നി. അവരോട് എനിക്കൊന്നും പറയാനില്ല. മറ്റൊരു ഭാഷയില്‍ ഫിലിം കരിയര്‍ തുടങ്ങാനുള്ള ഒരു പ്രലോഭനം പോലെയാണത്.

ഞാനൊരു നടനാണ്. അതേസമയം ഒരു മനുഷ്യജീവിയാണ്. ദിവസത്തിന്റെ അവസാനം ഞാന്‍ എന്റെ കുടുംബത്തിലെ­ത്തുന്നു. എനിക്ക് എന്റെ കുടുംബമുണ്ട്, എന്റേതായ സ്വകാര്യതയുണ്ട്. ഞാന്‍ തെറ്റ് ചെയ്യാത്തെടുത്തോളം കാലം ഇതൊന്നും എന്നെ ബാധിക്കില്ല.

11വര്‍ഷം സിനിമയിലെന്നത് വലിയ കാലയളവാണ്. 11 കൊല്ലത്തിനുശേഷം എന്തൊക്കെ ചെയ്‌­തെന്ന് പരിശോധിക്കുമ്പോള്‍ നമുക്ക് തോന്നും ഇനിയും കൂടുതല്‍ ചെയ്യാന്‍ കഴിയുമായിരുന്നെന്ന്. എന്നെ വ്യക്തിഹത്യ നടത്തുന്നത് പ്രഫഷണല്‍ കാര്യങ്ങള്‍ക്കാണെങ്കില്‍ ഇന്ത്യന്‍ റുപ്പി വിജയിക്കില്ലായിരുന്നു. അടുത്ത പേജില്‍ തുടരുന്നു

Page 1 of 3123

18 Responses to “കു­ടും­ബ­ത്തെ ആ­ക്ഷേ­പി­ക്കു­മ്പോള്‍ വേ­ദ­നി­ക്കുന്നു: പൃ­ഥ്വി­രാജ്”

 1. Anu

  അയ്യോ ഈ പാവം മാപ്പ് പറഞ്ഞു ഇനി ആരും ഉപദ്രവിക്കല്ലേ …..

 2. MANJU MANOJ.

  പ്രഥ്വി,
  താങ്കളെ തകര്‍ക്കാന്‍ സിനിമയിലെ പലരും ശ്രമിക്കുന്നുണ്ട്.
  അതില്‍ അവര്‍ പരാജയപ്പെടുകയും സ്വയം പരാജിതര്‍ ആകുകയുമാണ്.
  വമ്പന്മാര്‍ തലകുത്തി വീഴുന്ന മലയാള സിനിമയില്‍ താങ്കളും,ആസിഫും,ഉണ്ണി, എന്നിവര്‍ പിടിച്ചു നില്‍ക്കുന്നത് മറ്റുള്ളവര്‍ക്ക് അത്ര സുഖിക്കുന്നില്ല.അത് കൊണ്ട് തന്നെ അവര്‍ ആവന്ഴിയിലെ എല്ലാ ആയുധവും പ്രയോഗിക്കും.
  പിടിച്ചു നില്‍ക്കുക….തോറ്റു കൊടുക്കാതിരിക്കുക…..
  മാണിക്യത്തെ ഈതു കുപ്പയില്‍ ഒളിപ്പിച്ചാലും അതിന്റെ മറ്റു കുറയില്ലാ…
  തിലകനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ഇന്നു തിലകന്റെ തിരിച്ചു വരവ് കണ്ടു അമ്പരന്നു നില്‍ക്കുന്നു…..
  ചെറു പ്രായത്തില്‍ ഉയരങ്ങള്‍ കീഴടക്കിയ താങ്കള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നു…….

 3. shiyas

  പ്രുത്വിയുടെ 10 കുറ്റങ്ങള്‍ .

  [1] രഹസ്യമായി വിവാഹം നടത്തി ,സൂര്യയുടെ വിവാഹം വരെ ആഘോഷിക്കുന്ന മലയാളിക്ക് സഹിക്കാന്‍ കഴിയില്ല ഇത് .
  [2] വിവാഹം വരെ പ്രണയം മറച്ചു വച്ചു , ഒരുപാട് ധീരതയോടെ സംസാരിക്കുന്ന പ്രുത്വി സ്വന്തം പ്രണയം തുറന്നു പറയാനുള്ള ധീരത കാണിച്ചില്ല .
  [3] ആത്മ വിശ്വാസവും അഹങ്കാരവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത വിധം വിനയം ഫീല്‍ ചെയ്യാത്ത വിധമുള്ള സംസാരം .
  [4] പ്രുത്വി യുടെ കഴിവുകൊണ്ട് മാത്രം വിജയിച്ച ഒറ്റ സിനിമ പോലുമില്ല -എന്നിട്ടും താര രാജക്കാന്‍ മാര്‍ക്കെതിരെ സംസാരിക്കുന്നു .
  [5] കാലങ്ങള്‍ക്കപ്പുറം മലയാള സിനിമ സ്വന്തം പേരില്‍ അറിയപ്പെടനമെന്നു മണ്ടത്തരം പറയുന്നു .
  [6] മടുപ്പിക്കുന്ന ശരീര ഭാഷ –
  [7] ഇങ്ങ്ലീഷ്‌ സംസാരിക്കാന്‍ അറിയാവുന്ന ഒരേ ഒരാള്‍ .
  [8] താരങ്ങളെ സൃഷ്ടിക്കുന്നത് ജനങ്ങളാണ് ,അവരുടെ ഇഷ്ട്ടം സ്വന്ത മാക്കുന്ന ഒരു സംസാരവും പ്രുത്വിയില്‍ നിന്നും ഉണ്ടായിട്ടില്ല – പ്രുത്വി എന്നും പ്രുത്വി ആയി സംസാരിച്ചു .
  [8] ശ്രീശാന്തിനെയും പ്രുത്വിയെയും ഒന്നിഷ്ടപ്പെടാന്‍ ഒരു കാരണം കിട്ടാതെ മലയാളി വലയുന്ന തരത്തിലാണ് അവരുടെ പെരുമാറ്റം .
  [9] വന്‍ താരങ്ങളുടെ ഇന്റ്റര്‍വ്യൂ കണ്ടു പഠിച്ച്‌ എങ്ങനെ പെരുമാറണം എന്ന് പഠിക്കൂ ആദ്യം ,സ്വന്തം തത്വ ശാസ്ത്രം വിളിച്ചു പറയാന്‍ വേണ്ടി ആകരുത് ഇന്റര്‍വ്യൂകള്‍ .
  [10] ഒരാളെ മറ്റൊരാളിലേക്ക് അടുപ്പിക്കുന്നത് അയാളുടെ വാക്കുകള്‍ മാത്ര മാണെന്നുള്ള ബാലപാഠം പ്രുത്വി പഠിച്ചില്ല .അല്ലാതെ പ്രുത്വിയെ സിനിമയില്‍ തകര്‍ക്കാന്‍ ആരും നോക്കുന്നില്ല ,പ്രത്യേകിച്ച് സൂപ്പര്‍ താരങ്ങള്‍ …..

 4. Jose aj

  Firstly i appreciate u..b’coz u don’t hide anything even in interview,usualy in an interview every actors and actresses r acting well,in life they r different’,but u r different,u hav the courage to talk open…

  But an average malayali can’t accept ur concept,not becoz of ur problem,they see in an interview only acting..so be a gud actor in interview also…

 5. deepak

  ഷിയാസ്@ നല്ല ഒരു കാര്യമാണ് താങ്ങള്‍ പറഞ്ഞു തന്നത്. അഹഗാരം കൊണ്ട് ഒരുത്തനും ഇത് വരെ നന്നായിട്ടില്ല………..പ്രിത്വി കു പറ്റിയതും അത് തന്നെ ആണ്…

 6. thankappan

  വന്‍ താരങ്ങളുടെ ഇന്റ്റര്‍വ്യൂ കണ്ടു പഠിച്ച്‌ എങ്ങനെ പെരുമാറണം എന്ന് പഠിക്കൂ ആദ്യം ,സ്വന്തം തത്വ ശാസ്ത്രം വിളിച്ചു പറയാന്‍ വേണ്ടി ആകരുത് ഇന്റര്‍വ്യൂകള്‍.

  @shiyas
  സ്വന്തമായി വ്യക്തിത്വം ഉള്ള ഒരാള്‍ക്ക് വന്‍ താരങ്ങളുടെ ഇന്റര്‍വ്യൂ കണ്ട് പഠിക്കേണ്ട കാര്യം ഒന്നും ഇല്ല. അതിരിക്കട്ടെ, ആരാണീ വന്‍ താരങ്ങള്‍ ? നമ്മുടെ പ്രശ്നത്തില്‍ നമുക്കൊപ്പം നില്‍ക്കാത്തവരോ?

 7. shiyas

  ഹായ് തങ്കപ്പന്‍ , ഞാന്‍ ഉദ്യേശിച്ചത്‌ മമ്മൂട്ടിയും ലാലും മാത്രമല്ല , സൂര്യയും ഷാരൂഖും ഉള്‍പ്പെടെയുള്ളവരുടെ ഇന്റര്‍ വ്യൂ കണ്ടാല്‍ വിനയത്തിന്റെ ഭാഷ മനസ്സിലാക്കാം , അവര്‍ ഉള്ളില്‍ എന്ത് മാകട്ടെ അത് നമ്മളെ ബാധിക്കുന്നില്ല ,അവര്‍ അഭിനയിക്കുന്നതാനെങ്കില്‍ പോലും , കാരണം അവര്‍ പബ്ലിക്കില്‍ എന്ത് പറയുന്നു എന്നതാണ് നോക്കേണ്ടത് ,പ്രുത്വി എന്നും പ്രുത്വി ആയിട്ടെ സംസാരിച്ചിട്ടുള്ളൂ ,ഇതല്ലാതെ സാധാരണ പ്രേക്ഷകര്‍ എന്തിനു പ്രുത്വിയെ വെട്ടയാടണം ,മറ്റൊരു കാരണം പറയൂ …..ജയസൂര്യയെ ക്കാളും കുഞ്ചാക്കൊയെക്കാലും ഇന്ദ്രജിതിനെക്കാലും വലിയ ഒരു നടനല്ല പ്രുത്വി ,പിന്നെ ആരൊക്കെയോ ചേര്‍ന്ന് പ്രുത്വിയെ സൂപ്പര്‍ താരമാക്കുന്നു ,പക്ഷെ ആ സ്ഥാനത് എത്താന്‍ ഇതുവരെ പ്രുത്വിക്ക് കഴിഞ്ഞിട്ടില്ല ,കഴിയുമെന്ന വിശ്വാസവും ഇല്ല കാരണം വീണ്ടും വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഘാ സൌന്ദര്യമോ ശരീര ഭാഷയോ പ്രുത്വിക്കില്ല എന്നത് സത്യമാണ് , ഒരു നടനെ താര മാക്കുന്നത് വേണ്ടും വീണ്ടും ആ നടനെ വെറുതെ എങ്കിലും കാണാന്‍ ആഗ്രഹിക്കുമ്പോള്‍ കൂടിയാണ് ,മമ്മൂട്ടിയും ലാലും ഒക്കെ ഒരു കാലഘട്ടത്തിന്റെ സൃഷ്ട്ടിയാണ് ,നല്ല എഴുത്തുകാരുടെ സൃഷ്ട്ടിയാണ് അതോടൊപ്പം അവരെ ജനങ്ങള്‍ കാണാന്‍ ആഗ്രഹിച്ചു അങ്ങനെ അവര്‍ താരങ്ങളായി ,അവര്‍ എന്നെന്നും നിലനില്‍ക്കും കാരണം നമ്മുടെ മനസ്സില്‍ നമ്മള്‍ കൊണ്ടുനടക്കുന്ന ഗ്രഹാതുരമായ ചിന്തകള്‍ അവരുടെ സിനിമകളിലൂടെ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ …ആ സ്ഥാനത്തേക്ക് ഇനി ഒരിക്കലും ഒരു താരം വരില്ല ,ദിലീപിന്റെ കുറ ചിത്രങ്ങള്‍ വിജയിച്ചപ്പോഴും ഇതേ പോലെ ഒരു വാദം ഉയര്‍ന്നു സൂപ്പര്‍ താരങ്ങളുടെ കാലം കഴിഞ്ഞു എന്ന് ,എന്നിട്ടെന്തായി ഒരു ഹിറ്റിന് വേണ്ടി ദിലീപ് വിയര്‍ക്കുന്നു ശരിയല്ലേ ,കലാകാരന്മാര്‍ ജനമാനസ്സിലാണ് ജീവിക്കുന്നത് – ജന മനസ്സില്‍ കുടി കൊള്ളാത്ത ഒരു നടനും കാലത്തെ അതിജീവിക്കാന്‍ കഴിയില്ല , ഒരു നല്ല അഭിനയത്തിലൂടെ അല്ലെങ്കില്‍ കുറെ നല്ല കഥാപാത്രങ്ങളിലൂടെ എങ്കിലും ജനമനസ്സില്‍ ഒരു സ്ഥാനം നേടാന്‍ കഴിയുന്നില്ല പ്രുത്വിക്ക് – അതിന്റെ കാരണം പ്രുത്വി മാത്രമല്ല സമ്മതിക്കുന്നു … സൂര്യയുടെ സിനിമ റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന മലയാളികളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ ,നമ്മളില്‍ എത്ര പേര്‍ പ്രുത്വിയുടെ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു ??????

 8. ഞങ്ങള്‍

  ഇനലെ അറിഞ്ഞുള്ളൂ കുടുബംഉണ്ടന്ന്

 9. tintumon

  രായപ്പന്‍ എന്ന രാജുമോന്‍ എന്നിട്ടും പഠിച്ചില്ല.. പന്തീരാണ്ടുകാലം കുഴലില്‍ ഇട്ടാലും ഈ പട്ടീടെ വാല് നിവരൂല്ല.. ബൈ ദി ബൈ, സുപ്രുമോള്ക് സുഖമല്ലേ?? sorry madam, ഇംഗ്ലീഷില്‍ ചോദിക്കാം how old are you?

 10. thankappan

  കുറച്ച് ലവന്മാര്‍ ഇറങ്ങിയിട്ടുണ്ട് പ്രിത്വിരാജ് ചെയ്യുന്നതിലെ കുറ്റം മാത്രം തെരഞ്ഞു പിടിക്കാന്‍.

 11. suresh

  പ്രിത്വിരാജ്നെ തകര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തികുന്നത് സന്തോഷ്‌ പണ്ഡിറ്റ് ആണോ ?

 12. sreekanth

  ഇനീപ്പം തകരാന്‍ എവിടെ ബാക്കി തങ്കപ്പാ…………

 13. MANJU MANOJ.

  1980 മുതല്‍ 1990 വരെയുള്ള മലയാള സിനിമ വാരികകള്‍ വായിച്ചാല്‍ മനസ്സിലാകും ഇന്നത്തെ ശുപാര്‍ താരത്തിന്റെ അന്നത്തെ ചെയിതികള്‍…..
  അത് വച്ച് നോക്കുമ്പോള്‍ പ്രേദ്വി ഒന്നുമല്ല…..
  അന്ന് മീഡിയകള്‍ കുറവായിരുന്നത് കൊണ്ട് വളരെ കുറച്ചേ പൊതുജനം അറിഞ്ഞിരുന്നുള്ളൂ……
  എന്റെ ചെറിയൊരു അനുഭവം എഴുതുന്നു….
  റോബിന്‍ ഹൂഡ് സിനിമ എരനകുളത് പദ്മ തിയറ്ററില്‍..
  ഞാന്‍ ഒരു ദിവസം മാറ്റിനിക്കു പോയി…
  കാണികളായി 90 % കോളേജു വിദ്യാര്‍ഥികള്‍, ആണ്‍ കുട്ടികളും,പെണ് കുട്ടികളും ഉണ്ട്.
  സിനിമ തുടങ്ങി പ്രേദ്വിയെ കാണിക്കുന്ന ഓരോ ഫ്രെമിയിലും ഈ കുട്ടികളുടെ കൂകല്‍…
  ഇടവേളയില്‍ ഞാന്‍ രണ്ടു മൂന്നു കുട്ടികളുമായി സംസാരിച്ചു.
  അവരുടെ മറുപടി എന്നെ ഞെട്ടിച്ചു എന്ന് മാത്രമല്ല അന്ന് മുതല്‍ ഞാന്‍ ഒരു പ്രദ്വി ഫാനായി.എത്ര ചവറു പടത്തില്‍ അഭിനയിച്ചാലും ഞാന്‍ പ്രദ്വിയുടെ പടം കാണും എന്ന് തീരുമാനിച്ചു….
  മറുപടി
  “”ഞങ്ങള്‍ക്ക് സിനിമക്കുള്ള ടിക്കറ്റും,നൂറ്റി അമ്പതു രൂപയും കിട്ടും,
  ഒറ്റ ഡിമാണ്ട് പ്രദ്വിയെ കാണിക്കുന്ന സീനിലെല്ലാം കൂവുക…
  പ്രദ്വിയുടെ സിനിമ രിലീസകന്നു ദിവസം മുതല്‍ ഒരാഴ്ച്ചവരെ കോളേജു കാമ്പസ്സില്‍ ഒരാള്‍ വരുന്നു 50 കുട്ടികളെ കൂവാന്‍ നിയോഗിക്കുന്നു.പണവും കൊടുക്കുന്നു.തിയറ്ററില്‍ അയാളുടെ ആളുകള്‍ ഉണ്ടാകും.കൂകിയില്ലെങ്കില്‍ പിറ്റേ ദിവസം കോളേജില്‍ വന്നു പണം മേടിച്ചവരെ തെറി അഭിഷേകം…”””””

  ഇനി നിങ്ങള്‍ പറയൂ, നിങ്ങളാണ് പ്രട്വിയുടെ സ്ഥാനത്തെങ്കില്‍ എന്ത് ചെയ്യും??????

 14. shyn

  മഞ്ജു മനോജ്‌,
  എന്തര് വിവരകെടാണ് താങ്കള്‍ എഴുതിയിരിക്കുന്നത്, 11 വര്‍ഷങ്ങള്‍ ആയി സിനിമയില്‍ വന്നിട്ട്, 70 ഓളം സിനിമയില്‍ അഭിനയിച്ചു, 65 എണ്ണം വെറും വേസ്റ്റ്. ഒന്നില്‍ കുടുതല്‍ കാണണം എന്ന് തോന്നുന്ന ഒരു മുന്ന് പടത്തിന്റെ പേര് പോലും ആര്‍ക്കും പറയാന്‍ പറ്റില്ല. 11 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരു സ്റ്റേറ്റ് അവാര്‍ഡ്‌ മാത്രം ആണ് കിട്ടിയത്, അതും വിവാദമായത് (അവാര്‍ഡ്‌ പ്രക്യപിച്ച ജൂറി പറഞ്ഞത് പ്രിത്വി നന്നായി അഭിനയിച്ചത് കൊണ്ടല്ല കൊടുക്കുന്നത് ഒരു പ്രോത്സാഹനം എന്നാ രീതിയിലാണ്‌, ആ വര്ഷം അവാര്‍ഡിന് മത്സരിക്കാന്‍ മമ്മൂട്ടി യും മോഹന്‍ലാലും ഉണ്ടായിരുന്നു, പക്ഷെ അവര്‍ക്കും രണ്ടു പേര്‍ക്ക് നിരവധി തവണ കിട്ടിയത് കാരണം പ്രിത്വിക്കു കൊടുക്കുന്നു എന്നാണ്,) 1980 മുതല്‍ 1990 വരെ ഉള്ള കാലത്തേ സിനിമ വരിക തപ്പുന്ന ആളല്ലേ, ഒരു 5 വര്ഷം മുന്‍പുള്ള വരിക തപ്പിയാല്‍ മതി ഇതു അറിയാന്‍.
  തിയേറ്ററില്‍ കുവാന്‍ വേണ്ടി ആളുകളെ പണം കൊടുത്തു സൂപ്പര്‍സ്റ്റാര്‍ കയറ്റാറുണ്ട് എന്ന് പറഞ്ഞതില തന്നെ താങ്കളുടെ വിവരകേട്‌ മനസിലാക്കാന്‍ പറ്റും. പക്ഷെ എനിക്ക് അതില്‍ അത്ഭുദം ഇല്ല , കാരണം താങ്കള്‍ പ്രിത്വി ഫാന്‍ ആയതു കൊണ്ട് തന്നെ, വാ തുറന്നാല്‍ വിവര കേടു പറയുന്ന പ്രിത്വിക്കു വിവര കേടുള്ള ഫാന്‍സ്‌ ഉണ്ടാക്കുന്നത് സ്വാഭാവീകം.

 15. MANJU MANOJ.

  ശരിയാണ് വിവരക്കേടാണ് എഴുതിയത്,

  സുപാര്‍ താരങ്ങള്‍ പണം കൊടുത്തു വന്നു ഞാന്‍ എഴുതിയിട്ടില്ല..

  പ്രേട്വിയെ വേണ്ടെന്നു നിര്‍മാതാക്കള്‍ തിരുമാനിക്കണം,

  നികുതി വെട്ടിക്കാന്‍ വേണ്ടി ചവര് പടങ്ങള്‍ എടുക്കുന്നവനു ഇതിനു കുറ്റക്കാര്‍…

  കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സിനിമ നിര്‍മ്മിച്ച്‌ കടക്കെണിയില്‍ വീണ ആരും ഇല്ല….എന്തുകൊണ്ട്????

  പണ്ട് കിടപ്പാടം വിറ്റ് നല്ല സിനിമകള്‍ നിര്മിച്ചവര്‍ ഉണ്ടായിരുന്നു…..
  ഇന്ന് സിനിമ എന്നത് ഉല്ലസിക്കാന്‍ മാത്രം ഉള്ളതാണ്…
  അല്ലാതെ ജീവിക്കാന്‍ വേണ്ടിയല്ല….

  സിനിമയിലെ പിന്നണിയിലെ സാധാരണക്കാരായ തോഴിലഴികളെ ഇക്കൂട്ടത്തില്‍ പെടുത്തിയിട്ടില്ല….

  എന്റെ അനുഭവം വിവരിച്ചതില്‍ താങ്കള്‍ വിഷമിക്കേണ്ട….
  താങ്കള്‍ക്ക് ഇതു അനുഭവിച്ചറിയാന്‍ എരനകുളത് അടുത്ത സിനിമ കാണാന്‍ വന്നാല്‍ മതി…..

  അവാര്‍ഡു പ്രദ്വിക്ക് കൊടുത്തതില്‍ താങ്കളുടെ കമന്റു കൊള്ളാം,
  എനിക്ക് ഇഷ്ട്ടപ്പെട്ടു….

  കാരണം….എന്തെന്നല്ലേ…..

  “”തമിഴന്മാര്‍ മുണ്ടിനടിയില്‍ വരയന്‍ ട്രൌസര്‍ ഇട്ടാല്‍ അത്
  വെറും നിക്കര്‍””

  എന്നാല്‍

  വിദേശി മുണ്ടില്ലാതെ നിക്കര്‍ മാത്രം ഉടുത്താല്‍ അത് “ബര്‍മുഡ” “”

  കഷ്ടം…. കഷ്ടം….
  ഇത്രയും അധപധിക്കരുത്……….

 16. rohan

  മോളെ (മോനെ ) മഞ്ജു
  പ്രിത്വിയുടെ സിനിമ എടുത്തു ആരും കട കെണിയില്‍ വീണിട്ടില്ല എന്ന കണ്ടുപിടുത്തം കൊള്ളാം, 95 % പടങ്ങളും പൊളിഞ്ഞു പാസായ ഒരു സൂപ്പര്‍ സ്റ്റാര്‍ (എന്ന് അരക്കൊയോ പറയുന്നത് കേട്ടു) ലോകത്തില്‍ ഒരേ ഒരാളെ ഉള്ളു, എന്തിനു പറയുന്നു വെറും 5 പടത്തില്‍ അഭിനയിച്ച കാര്‍ത്തിക്കിന് (തമിഴ് നടന്‍ , സുര്യ ബ്രദര്‍ ) ഉണ്ട് 70 പടത്തില്‍ അഭിനയിച്ച രാജപ്പനെകല്‍ ഹിറ്റ്‌.
  എന്താണ് രാജപ്പന്റെ കുഴപ്പം എന്ന് മോള് (മോന്‍ ) സാവധാനം മനസിരുത്തി എന്ന് ചിന്തിച്ചു നോക്ക്, അപ്പോള്‍ മനസിലാവും പറയുന്ന വാക്കുകള്‍ക്ക് ഒരു നേരും നെറിയും ഇല്ലാത്തവനാണ് എന്ന് , ഒരു പടം റിലീസ് അയാള്‍ തുടങ്ങും പുള്ളിയുടെ ഗിര്‍ വാനം പറച്ചില്‍ , എന്തോ ഒരു വലിയ സംഭവം നടന്ന പോലെ, മമ്മൂട്യുടെയും മോഹന്‍ലാലിന്റും പടങ്ങള്‍ കണ്ടു വളര്‍ന ഒരു തലമുരയോടാണ് ലവന്റെ ഒരു പ്രസംഗം.
  പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കും പല ഇന്റര്‍വ്യൂ കളില്‍, പറയുന്ന കാര്യത്തില്‍ ആത്മവിശ്വാസം ഉണ്ടെകില്‍ അത് എങ്ങനെ അവത്തികെണ്ട ഒരു കാര്യം ഇല്ല,
  ലോകത്ത് മുന്ന് തരം ആളുകള്‍ ഉണ്ട്,
  1 .വിവരം ഇല്ല , അത് സ്വയം ബോധ്യം ഉള്ളവര്‍,
  2 വിവരം ഉണ്ട്, അത് സ്വയം ബോധ്യം ഉള്ളവര്‍,
  3 . വിവരം ഇല്ല, അത് അറിയാത്തവര്‍
  ഇതില്‍ മുന്നംമത്തെ വിഭാഗത്തില്‍ പെടും രാജപ്പന്, അവന്റെ ഫാന്‍സും.

 17. MANJU MANOJ.

  roban ,

  പ്രിത്വിയുടെ സിനിമ എടുത്തു ആരും കട കെണിയില്‍ വീണിട്ടില്ല എന്ന കണ്ടുപിടുത്തം കൊള്ളാം,

  പ്രദ്വിയുടെ സിനിമയെന്ന് ഞാന്‍ എഴുതിയിട്ടില്ല…

  മലയാളത്തില്‍ ഇറങ്ങിയ എല്ലാ സിനിമയുടെയും കാര്യമാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്…..

  മമ്മുട്ടി,മോഹന്‍ലാല്‍ ഇവരുടെ കാലത്തിനു മുന്‍പും, സിനിമയുണ്ടായിരുന്നു.അവരുടെ കാലം കഴിഞ്ഞാലും സിനിമ ഉണ്ടാകണം. ഇടയ്ക്ക് പഴയ തലമുറയുടെ സിനിമകള്‍ കാണുന്നത് നല്ലതാണു. കാരണം അന്നും സിനിമകള്‍ ഉണ്ടായിരുന്നെന്നും താങ്കള്‍ ഉള്പ്പെടുയുള്ള മൂന്നാം വിഭാഗം (താങ്കളുടെ ലിസ്റ്റിലെ)അറിഞ്ഞിരിക്കുന്നത് നല്ലത്….‍

  എല്ലാവരെയും മൂന്നാം വിഭാഗത്തില്‍ പെടുത്തുമ്പോള്‍ ,
  സ്വയം മൂന്നാം വിഭാഗത്തില്‍ പെടതിരിക്കട്ടെ!!!!!!!

 18. Tintumon

  ഇവിടെ ആരും വെറുതെ വാചകമടിച്ചു സമയം കളയണ്ട. കേരളജനത മുല്ലപ്പെരിയാര്‍ എന്ന ഭയാനകമായ, ആശങ്കാജനകമായ ഒരു സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുമ്പോള്‍ നാലുപേരെ ബോധിപ്പിക്കാനെങ്കിലും നമ്മുടെ നാടിനും നാട്ടുകാര്കും വേണ്ടി വാ തുറക്കതവരന് ഈ മാന്യന്മാരായ സൂപ്പര്‍ മെഗാ താരങ്ങള്‍. അതെ സമയം തമിഴന്റെ ആവശ്യത്തിനു അവിടത്തെ സൂപ്പര്‍ താരങ്ങളും രാഷ്തൃയക്കരുമെല്ലാം ഒറ്റക്കെട്ടാണ്. എന്നാല്‍ ഇവിടത്തെ മാന്യന്മാര്‍ക്ക് മലബാര്‍ ഗോള്‍ഡ്‌ -ഉം മണപ്പുറം ഫിനാന്‍സും സൌത്ത് ഇന്ത്യന്‍ ബാങ്കും തന്നെ വലുത്. അല്ലാതെ അവരെ വളര്‍ത്തി താരമാക്കിയ ജനങ്ങള്‍ വെറും കഴുതകള്‍. ശരിയാണ്, ഇവിടത്തെ പ്രേക്ഷകര്‍ എന്ന കഴുതകള്‍ തമിഴ് സൂപ്പര്‍ താരങ്ങള്‍ സുര്യയുടെയും വിജയിന്റെയും സിനിമകള്‍ക്കുവേണ്ടി നോമ്ബിരിക്കുകയും അവ കേരളത്തില്‍ വമ്പന്‍ ഹിറ്റുകളായി മാറുകയും ചെയ്യുന്നു. എന്നാല്‍ മമ്മുട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങളുടെ സിനിമകള്‍ക്ക് വേണ്ടി തമിഴ്നാട്ടില്‍ ഒരു പട്ടി പോലും കാത്തിരിക്കുന്നില്ലെന്നു ഇവരുടെ മണ്ടന്മാരായ ഫാന്‍സുകാര്‍ മനസ്സിലാക്കണം. ഇവന്മാര്‍ക്ക് വേണ്ടിയാണു ചില മണ്ടന്മാര്‍ വാദിക്കുന്നത് എന്നറിയുമ്പോള്‍ ആത്മാഭിമാനമുള്ള ഒരു മലയാളി എന്നതിനാല്‍ ലജ്ജ തോന്നുന്നു. ഈ അവസരത്തിലാണ് നമ്മള്‍ സുരേഷ്ഗോപി, ദിലീപ്, മുകേഷ് എന്നിവരെ വല്ലാതെ ഇഷ്ടപ്പെടുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‌ വേണ്ടി അണിനിരക്കാന്‍ അവര്‍ തയ്യാറായതിനെ അഭിനന്ദിക്കണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.