എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിയ്ക്ക് ബോളിവുഡില്‍ സംവിധായകനാകാന്‍ മോഹം
എഡിറ്റര്‍
Wednesday 24th October 2012 2:43pm

ബോളിവുഡില്‍ മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും ആദ്യ ഹിന്ദി സിനിമയായ അയ്യായിലൂടെ ബോളിവുഡില്‍ തരക്കേടില്ലാത്തൊരു പേരെടുക്കാന്‍ പൃഥ്വിരാജിന് കഴിഞ്ഞിട്ടുണ്ട്.

അയ്യായില്‍ നിന്ന് കിട്ടിയ അനുഭവസമ്പത്ത് വെച്ച് ബോളിവുഡില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പദ്ധതിയുണ്ടെന്നാണ് പൃഥ്വി പറയുന്നത്. അധികം വൈകാതെ ഒരു ബോളിവുഡ് ചിത്രം സംവിധാനം ചെയ്യുമെന്ന് പൃഥ്വി പറയുന്നു.

Ads By Google

നിര്‍മാണത്തിലായിരുന്നു താത്പര്യമെന്നും എന്നാല്‍ ബോളിവുഡിന്റെ മാര്‍ക്കറ്റിങ്ങില്‍ വലിയ ധാരണ ഇല്ലാത്തതുകാരണം സംവിധാനത്തില്‍ തുടങ്ങുകയാണെന്നാണ് പൃഥ്വി പറയുന്നത്.

മലയാളത്തിലും ബോളിവുഡിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വര്‍ഷം ഒരു മലയാളചിത്രം ചെയ്ത് ബാക്കി സമയം ബോളിവുഡിനായി ചിലവഴിക്കുക. അതാണ് ഉദ്ദേശിക്കുന്നത്. ഇതിനായി മുംബൈയിലേക്ക് താമസം മാറ്റാനും ഉദ്ദേശിക്കുന്നതായി പൃഥ്വി പറഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലഭിക്കാവുന്ന അവസരത്തില്‍ ഒരു പേര് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും പൃഥ്വി പറഞ്ഞു.

ലഭിക്കുന്ന സിനിമകള്‍ മുഴുവന്‍ കമിറ്റ് ചെയ്താല്‍ പിന്നെ ജീവിതത്തില്‍ സിനിമ മാത്രമേ ഉണ്ടാകുവെന്നും മറ്റ് പല സൗഭാഗ്യങ്ങളും നഷ്ടപ്പെടുത്തേണ്ടി വരുമെന്നും പൃഥ്വി പറയുന്നു. കരിയറിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് തന്നെ ആവശ്യമായ ഇടവേളയെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

Advertisement