Categories

സിനിമ സംവിധാനം ഉടന്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച നടനാണ് പൃഥ്വിരാജ്. മലയാള സിനിമയില്‍ നായക ദ്വന്ദങ്ങള്‍ക്ക് പകരക്കാരനായി പ്രേക്ഷകര്‍ പൃഥ്വിരാജിനെ കണ്ട് തുടങ്ങിയിരിക്കുന്നു. പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്

അന്‍വറിന് നല്ല തുടക്കമാണല്ലോ ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നുന്നുണ്ടോ?

അന്‍വറിന്റെ തുടക്കത്തില്‍ തന്നെ അമല്‍ നീരദും ഞാനും വളരെ ആത്മവിശ്വാസത്തിലായിരുന്നു. എന്നിട്ടും ചില പ്രതികരണങ്ങള്‍ ഞങ്ങളെ അമ്പരപ്പിച്ചു. തുടക്കത്തില്‍ തന്നെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കുപോലും ലഭിക്കാത്ത വരവേല്‍പ്പാണ് അന്‍വറിനു ലഭിച്ചത്. ഇത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു.

കേരളത്തിനു പുറത്തും അന്‍വര്‍ ചര്‍ച്ചയായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ 200 തിയ്യേറ്ററുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ലോകത്തിനുമുന്‍പില്‍ കാണിച്ചുകൊടുക്കാന്‍ പറ്റിയ കുറച്ചു സിനിമകളേ മലയാളത്തിലുണ്ടായിട്ടുള്ളൂ. തീര്‍ച്ചയായും അന്‍വര്‍ അതിലൊന്നായിരിക്കും.

രാവണിന്റെ തമിഴ് വേര്‍ഷനില്‍ വിക്രമിന് പ്രചോദനമായത് നിങ്ങളുടെ സ്‌റ്റൈലാണെന്നു വിക്രം പറഞ്ഞപ്പോള്‍ എന്തുതൊന്നി

വിക്രം എളിമകൊണ്ടു പറയുന്നതാണ്. കഠിനാധ്വാനിയായ ഒരു നടനാണ് വിക്രം. വിക്രമിന്റെ കരിയറിലെ എല്ലാ വിജയവും വിക്രം അര്‍ഹിക്കുന്നതുതന്നെയാണ്. രാവണിന്റെ തിരക്കഥ പ്രകാരം വിക്രമിനാണ് കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത്. എന്നാല്‍ എന്റെ കഥാപാത്രത്തിന് സംഭാഷണങ്ങള്‍ കുറവാണ്.

എന്നാല്‍ ചിത്രത്തെ കുറച്ചുകൂടി വിശദമായി പരിശോധിക്കുകയാണെങ്കില്‍ എന്റെ കഥാപാത്രമാണ് കുറച്ചുകൂടി സങ്കീര്‍ണമാണ്. ഞാന്‍ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നേരിട്ട കഥാപാത്രമാണ് രാവണിലേത്.

ഇപ്പോള്‍ നിങ്ങള്‍ രണ്ടു ചിത്രം ചെയ്യുന്നില്ലേ… അര്‍ജുനന്‍ സാക്ഷിയും സിറ്റി ഓഫ് ഗോഡും. രണ്ടു ചിത്രങ്ങളിലേയും കഥാപാത്രങ്ങളെ കുറിച്ച്

വ്യത്യസ്ഥ സാഹചര്യങ്ങളില്‍ നിന്നെത്തി പിന്നീട് പരസ്പരം സ്വാധീനിക്കപ്പെടുകയും ചെയ്യുന്ന ഒരു കൂട്ടം ജനങ്ങളുടെ കഥ പറയുകയാണ് സിറ്റി ഓഫ് ഗോഡ്. ചിത്രത്തിന്റെ കഥ വളരെ പ്രതീകാത്മകമാണ്.

ജ്യോതിലാല്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഇയാള്‍ അഭ്യസ്തവിദ്യനും അതേസമയം ക്രിമിനല്‍ പശ്ചാത്തമമുള്ളയാളുമാണ്. ഡയറക്ടര്‍ ലിജോ ജോസ് പല്ലിശേരി ഈ ചിത്രത്തിനോട് സ്വീകരിച്ച സമീപനമാണ് എന്നെ ആകര്‍ഷിച്ചത്.

രജ്ഞിത്ത് ശങ്കറിന്റെ അര്‍ജുനന്‍ സാക്ഷിയില്‍ റോയ് മാത്യു എന്ന ആര്‍കിടെക്റ്റിന്റെ വേഷമാണ് എനിക്ക്.

പൃഥ്വിവിന് സംവധായകനാകാനുള്ള പ്ലാനുണ്ടോ

തീര്‍ച്ചയായും. എന്റേതായ ഒരു സിനിമ ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നുണ്ട്. ഒരു സിനിമ നല്‍കുന്ന സന്തോഷം ഒരുപാടാണ്. ഒരു എഴുത്തുകാരന് സിനിമ എഴുതുന്നേയുള്ളൂ. നടന്‍ അഭിനയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാല്‍ സിനിമയെ സിനിമയാക്കുന്നത് സംവിധായകനാണ്. അടുത്തുതന്നെ ഞാനതു ചെയ്യും.

ഹിന്ദി ചിത്രത്തില്‍ അഭിനിയിക്കുന്ന എന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ടല്ലോ

ബോളിവുഡിലേക്കുള്ള പ്രവേശനത്തെ ഞാന്‍ വലുതായി കാണുന്നില്ല. അതും സിനിമമാത്രമാണ്. ഒരു നടനെന്ന നിലയില്‍ ഞാന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള ആളുകള്‍ എന്നെ അറിയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നെ ആവശ്യമായ ഒരു ചിത്രമുണ്ടെങ്കില്‍ തീര്‍ച്ചയായും എന്നെ വിളിക്കും.

ഇപ്പോള്‍ അനുഗ്രഹ് കശ്യപ് നിര്‍മിക്കുന്ന ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടുണ്ട്. അത് ഉടനെ ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്നു. അതിനുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.



One Response to “സിനിമ സംവിധാനം ഉടന്‍”

  1. babu

    അറിയാവുന്ന പണി ചെയ്താല്‍ പോരെ സഹോദരാ
    ……………………………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള