റോഷന്‍ ആന്‍ഡ്രൂസിന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിരാജ് നായകനായേക്കും. മുംബൈ പോലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉണ്ണി  മുകുന്ദന്‍ നായകനാകുമെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

Ads By Google

Subscribe Us:

സംവിധായകന് ആവശ്യപ്പെട്ടത്രയും ഡേറ്റുകള്‍ ഇല്ലാത്തതിനാലാണ് ഉണ്ണി മുകുന്ദന് അവസരം നഷ്ടപ്പെട്ടത്. ഇതിന് ശേഷം ആസിഫ് അലി, നരേന്‍ കാര്‍ത്തികേയന്‍ എന്നീ പേരുകള്‍ കേട്ടിരുന്നെങ്കിലും അവസാനം നറുക്ക് പൃഥ്വിരാജിന് വീഴുകയായിരുന്നു.

എന്നാല്‍ താന്‍ പൃഥ്വിരാജിനെ മനസ്സില്‍ കണ്ടാണ് ചിത്രം തയ്യാറാക്കിയതെന്നാണ് റോഷന്‍ ആന്‍ഡ്രുസ് പറയുന്നത്. പൃഥ്വിരാജിനെ കൂടാതെ രണ്ട് നായകന്മാര്‍ കൂടി ചിത്രത്തിലുണ്ടാകുമെന്നും റോഷന്‍ പറയുന്നു. ചിത്രത്തിലെ മറ്റ് നായകന്മാരെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

അടുത്ത വര്‍ഷം ജനുവരിയോടെയാവും മുംബൈ പോലീസിന്റെ ചിത്രീകരണം ആരംഭിക്കുക.