എഡിറ്റര്‍
എഡിറ്റര്‍
ത്രില്ലറുമായി പൃഥ്വിരാജ്-ജിത്തു ജോസഫ് ഒന്നിക്കുന്നു
എഡിറ്റര്‍
Monday 12th November 2012 10:10am

മമ്മി ആന്‍ഡ് മീ എന്ന ഫാമിലി എന്റര്‍ടെയ്‌നറിന് ശേഷം ഒരു ത്രില്ലറുമായി പ്രേക്ഷകരുടെ മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ജിത്തു ജോസഫ്.

മോളിവുഡില്‍ നിന്ന് കേള്‍ക്കുന്ന പുതിയ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരു ത്രില്ലര്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിത്തു ജോസഫ്. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ ഇതുവരെ തീരുമാനിച്ചിട്ടില്ല.

Ads By Google

ചിത്രത്തിനായി പൃഥ്വിരാജിന്റെ ഡേറ്റ് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് സംവിധയകന്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിത്തു ജോസഫ്.

ഒരു ചിത്രം വിജയിക്കാന്‍ ഏറ്റവും പ്രധാനവും ഏറ്റവും ബുദ്ധിമുട്ടേറിയതുമായ കാര്യം നല്ല തിരക്കഥ തയ്യാറാക്കലാണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.

തിരക്കഥ മികച്ചതാണെങ്കില്‍ 75 ശതമാനം ജോലി കഴിഞ്ഞെന്നും ജിത്തു ജോസഫ് പറയുന്നു.

പൃഥ്വിരാജിനെ നായകനാക്കിയുള്ള ചിത്രത്തിന് ശേഷം മറ്റൊരു ആക്ഷന്‍ ചിത്രമെടുക്കാനും ജിത്തു ജോസഫ് പദ്ധതിയിടുന്നുണ്ട്.

Advertisement