അഭിനവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് സിനിമ നിര്‍ത്തി പഠിക്കാന്‍ പോകുന്നു! കൊളംബിയ യൂണിവേഴ്‌സിറ്റിയിലാണ് പൃഥ്വി ഉന്നതപഠനത്തിന് ചേരുന്നത്. പൃഥ്വിയുടെ ഭാര്യ സുപ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബി ബി സിയില്‍ ഇന്ത്യന്‍ ബിസിനസ് കണ്‍സള്‍ട്ടന്റ് ആയ സുപ്രിയ ഇന്റര്‍നാഷണല്‍ റിലേഷന്‍ഷിപ്പില്‍ ഉന്നതപഠനത്തിനായി ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിലേക്ക് പോകുകയാണ്. സുപ്രിയയ്‌ക്കൊപ്പം പൃഥ്വിരാജും ഈ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പഠിക്കാന്‍ പോകുന്ന കോഴ്‌സ് മൂന്ന് മാസത്തേക്കാണ്. 2013 വരെ പൃഥ്വിരാജിന് ഡേറ്റില്ല. ഇതിനിടെ മൂന്നുമാസം പഠനത്തിനായി എങ്ങിനെ കണ്ടെത്തുമെന്നാണ് അറിയാനുള്ളത്.

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പൃഥ്വിയുടെ അഭിരുചിക്കനുസരിച്ചുള്ള പറ്റിയ കോഴ്‌സുകളൊന്നും ലഭിച്ചില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ തന്നെ മറ്റെവിടെയെങ്കിലും ഒരു കോഴ്‌സിന് ചേര്‍ന്ന് പഠിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്നും സുപ്രിയ പറഞ്ഞു.