മെക്‌സിക്കന്‍ അപാരത ടീമിന് അഭിനന്ദനം അറിയിച്ച് നടന്‍ പൃഥ്വിരാജ്. മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചിത്രത്തില്‍ ടൊവിനോ തകര്‍ത്തെന്നും ഒരു നടനെന്ന രീതിയിലുള്ള വളര്‍ച്ചയെ അഭിമാനത്തോടെ കാണുന്നെന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകണമെന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

ടൊവിനോ നായകവേഷത്തിലെത്തിയ ഒരു മെക്‌സിക്കന്‍ അപാരത 1980 കളിലെ മഹാരാജാസ് കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ്. നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുന്ന മെക്‌സിക്കന്‍ അപാരതയെ അഭിനന്ദിച്ച് നിരവധി താരങ്ങള്‍ ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

പൃഥ്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമായി ടൊവിനോ എത്തിയിരുന്നു.