എഡിറ്റര്‍
എഡിറ്റര്‍
എന്റെ അവാര്‍ഡ് ജെ.സി ഡാനിയേലിന് സമര്‍പ്പിക്കുന്നു: പൃഥ്വിരാജ്
എഡിറ്റര്‍
Friday 22nd February 2013 11:30am

തിരുവനന്തപുരം:മികച്ച നടനെന്ന നിലയില്‍ തനിക്ക് ലഭിച്ച അവാര്‍ഡ് മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയേലിന് സമര്‍പ്പിക്കുന്നുവെന്ന് നടന്‍ പൃഥ്വിരാജ്.

സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

സിനിമയുടെ കഥയും തിരക്കഥയും നന്നായതുകൊണ്ടാണ് ഈ സിനിമയ്ക്ക് അവാര്‍ഡ് ലഭിച്ചതെന്നും അല്ലാതെ താന്‍ അഭിനയിച്ചതു കൊണ്ടല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

നവാഗതര്‍ അഭിനയരംഗത്തേക്ക് വരണമെന്ന് തന്നെയാണ് മുമ്പു ആവശ്യപ്പെട്ടിരുന്നത്. പുതിയ നായിക-നായകന്മാര്‍ എത്തുന്നത് ഈ മേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്നിട്ടുണ്ടെന്നും പൃഥ്വി പറഞ്ഞു.

സിനിമയിലെ പൃഥ്വിവിന്റെ എതിരാളി ആരെന്ന്  ചോദ്യത്തിന് എതിരാളികളുള്ള  സാഹചര്യം മലയാളത്തിലില്ലെന്നും അത്രയധികം അഭിനേതാക്കള്‍ മലയാളത്തിലെത്തിയിട്ടില്ലെന്നമായിരുന്നു പൃഥ്വിരാജിന്റെ മറുപടി

ഇനിയും ധാരാളം പുതുമുഖങ്ങള്‍ വരണമെന്നാണ് തന്റെ ആഗ്രഹം. ന്യൂജനറേഷന്‍ സിനിമയെന്ന് വേര്‍തിരിക്കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് തനിക്കറിയില്ല. സെല്ലുലോയിഡിന്റെ വിജയം ഏറെ സന്തോഷം നല്‍കിയിരുന്നു. ഈ അവാര്‍ഡ് പ്രഖ്യാപനം ബോണസായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Advertisement