എഡിറ്റര്‍
എഡിറ്റര്‍
അമ്മ പ്രതികരിക്കാത്ത പക്ഷം ഞാന്‍ എന്റെ നിലപാടറിയിക്കാം: പൃഥ്വിരാജ്
എഡിറ്റര്‍
Tuesday 11th July 2017 12:05pm

കൊച്ചി: നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കും എന്ന് നടന്‍ പ്രഥ്വിരാജ്. ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വിരാജ്.

‘അമ്മയില്‍ നിന്ന് ഞാനുള്‍പ്പെടുന്നവരുടെ അഭിപ്രായം ഉള്‍പ്പെടുത്തി പ്രസ്താവനയുണ്ടാകുമെന്നാണ് കരുതുന്നത്. അതുണ്ടാകാത്ത പക്ഷം ഞാന്‍ എന്റെ നിലപാട് അറിയിക്കും’, പൃഥ്വിരാജ് പറഞ്ഞു.


Dont Miss ദിലീപിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നിന്നും പുറത്താക്കി


അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മമ്മൂട്ടിയുടെ വസതിയില്‍ നടക്കുകയാണ്. ഇതില്‍ പങ്കെടുക്കാനായി വരുന്ന വഴിക്കാണ് പൃഥ്വിരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത്.ആക്രമിക്കപ്പെട്ട നടിക്ക് പ്രത്യക്ഷമായ രീതിയില്‍ ഏറ്റവും അധികം പിന്തുണ നല്‍കിയ നടനാണ് പൃഥ്വിരാജ്.

നടിയെ ആക്രമിച്ച കേസില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ തീരുമാനം വൈകാതെ അറിയാം. ഇന്നസെന്റ് ആശുപത്രിയില്‍ ആയതിനാല്‍ അദ്ദേഹം പുറത്തിറങ്ങിയാല്‍ ഉടന്‍തന്നെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിയുടെ വസതിയില്‍ സിനിമ പ്രതിനിധികളുടെ നിര്‍ണായക യോഗം പുരോഗമിക്കുകയാണ്. കലാഭവന്‍ ഷാജോണ്‍, ഇടവേള ബാബു, രമ്യാ നമ്പീശന്‍, പൃഥ്വിരാജ്, ആസിഫ് അലി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

ദിലീപിനെ ട്രഷര്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് ആസിഫ് അലി യോഗത്തില്‍ ആവശ്യപ്പെട്ടു. നീതി ലഭിക്കുന്ന വരെ അവസാനനിമിഷം വരെ കൂടെ നില്‍ക്കുമെന്ന് നടിയുടെ സുഹൃത്തും താരവുമായ രമ്യാ നമ്പീശന്‍ അറിയിച്ചു.

നടന്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ അമ്മ പുനസംഘടിപ്പിക്കണമെന്ന് യുവതാരങ്ങള്‍ക്കിടയില്‍ ആവശ്യം.

Advertisement