എഡിറ്റര്‍
എഡിറ്റര്‍
ഗ്രാമീണനായി പൃഥ്യുരാജ്
എഡിറ്റര്‍
Thursday 21st November 2013 1:29am

prithvi

മെമ്മറീസിലെ മദ്യപാനിയായ പോലീസ് ഓഫീസറുടെ ഗെറ്റപ്പില്‍ നിന്ന് ഒരു തനി ഗ്രാമീണന്റെ റോളിലേക്ക് ചുവട് മാറുകയാണ് പൃഥ്യുരാജ്.

ഷാഫിയാണ് പുതിയ പൃഥ്യുരാജ് ചിത്രത്തിന്റെ സംവിധായകന്‍. നജീം കോയയുടേതാണ് കഥ.

ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമയില്‍ പൃഥ്യുരാജ് കൈകാര്യം ചെയ്യുന്ന റോളും ഗ്രാമീണന്റേത് തന്നെയാണ്.

സിനിമ ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറാണെന്നാണ് കഥാകൃത്ത് അവകാശപ്പെടുന്നത്. ഗ്രാമത്തിന്റെ കഥയാണെങ്കിലും ഗൗരവമുള്ള വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും നജീം പറയുന്നു.

സ്‌ക്രിപ്റ്റിങ് നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമയിലെ മറ്റ് അഭിനേതാക്കള്‍ ആരെല്ലാമാണെന്നും സിനിമയുടെ പേരെന്താണെന്നുമൊന്നും ഇത് വരെ തീരുമാനമായില്ല.

ആലപ്പുഴയില്‍ വച്ചായിരിക്കും ഷൂട്ടിങ് നടക്കുക- നജീം പറയുന്നു.

ഷാഫിയുടെ മൂന്നാമത്തെ പൃഥ്യുരാജ് ചിത്രമാണെന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ഇതോടെ മെമ്മറീസും മുംബൈ പോലീസും നല്‍കിയ ആക്ഷന്‍ മൂഡില്‍ നിന്ന് മാറാനൊരുങ്ങുകയാണ് പൃഥ്യുരാജ്.

മാണിക്യക്കല്ലിലെ സ്‌കൂള്‍ അദ്ധ്യാപകനാണ് പൃഥ്യുരാജിന്റെ പ്രേക്ഷക പ്രശംസ നേടിയ മറ്റൊരു നാടന്‍ കഥാപാത്രം.

Advertisement