എഡിറ്റര്‍
എഡിറ്റര്‍
ദുല്‍ഖറിന് പൃഥ്വിരാജിനെ മാതൃകയാക്കാമെന്ന് മമ്മൂട്ടി
എഡിറ്റര്‍
Sunday 9th March 2014 7:39pm

prithvi-with-salman

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂക്കയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് വന്നതു മുതല്‍ തന്നെ മലയാളത്തിലെ മറ്റ് യുവനടന്‍മാരുമായി ദുല്‍ഖറിനെ താരതമ്യം ചെയ്തിരുന്നു.

എന്നാല്‍ ദുല്‍ഖര്‍ വളരെ ചെറുപ്പമാണെന്നും തന്റെ കരിയറില്‍ ദുല്‍ഖറിന് ഏറെ മുന്നോട്ട് പോകാനുണ്ടെന്നുമാണ് മകനെക്കുറിച്ച് അച്ഛന്റെ അഭിപ്രായം.

തുടക്കം മുതല്‍ക്കെ ദുല്‍ഖറിനെ താരതമ്യം ചെയ്യുന്നത് പൃഥ്വിരാജുമായിട്ടായിരുന്നു.  ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ മമ്മൂക്ക.

പൃഥ്വിരാജിനെ ദുല്‍ഖറിന് മാതൃകയാക്കാമെന്നാണ് മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. അടുത്തിടെ ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പത്ത് വര്‍ഷത്തോളമായി സിനിമാ ഇന്‍ഡസ്ട്രിയിലുള്ള പൃഥ്വിരാജുമായി ദുല്‍ഖറിനെ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement