Categories

പൃഥ്വിരാജിന്റെ താന്തോന്നി തിയേറ്ററുകളിലെത്തി


പൃഥ്വിരാജ് നായകനാകുന്ന താന്തോന്നി തിയേറ്ററുകളിലെത്തി. ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്ത സിനിമ മരക്കാര്‍ ഫിലിംസിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരക്കാറാണ് നിര്‍മ്മിക്കുന്നത്.

വടക്കന്‍ വീട്ടില്‍ കുടുംബത്തിലെ യുവ അംഗമായ കൊച്ചു കുഞ്ഞാണ് സിനിമയില്‍ പൃഥ്വിരാജ്. കുടുംബത്തിലെ എല്ലാവരും നല്ല സമൂഹിക പശ്ചാത്തലത്തിലാണ് കഴിയുന്നത്. എന്നാല്‍ കൊച്ചുകുഞ്ഞ് ‘താന്തോന്നി’യായി തന്റെ ഇഷ്ടത്തിനൊത്ത് കഴിയുന്നു.

കുട്ടിക്കാലം മുതല്‍ തന്നെ കുടുംബത്തിലെ എല്ലാവര്‍ക്കും ശല്യമായാണ് കൊച്ച് കുഞ്ഞ് വളരുന്നത്. കൗമാരകാലത്ത് അവന്‍ നാടുവിടുന്നു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അവന്‍ നാട്ടില്‍ തിരിച്ചെത്തുകയാണ്. എന്നാല്‍ നാടു വിട്ട വര്‍ഷങ്ങളില്‍ കൊച്ചു കുഞ്ഞ് എവിടെയായിരുന്നുവെന്നോ എന്താണ് ചെയ്തിരുന്നതെന്നോ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഒരു പിടിയുമില്ല.

മമ്മൂട്ടിയുടെ മായാ ബസാറില്‍ നായികയായെത്തിയ തെലുഗ് നടി ഷീലയാണ് സിനിമയിലെ നായികാ കഥാപാത്രമായ ഹെലന്‍ . ഒരു ശാത്രജ്ഞ കൂടിയായ ഹെലന്‍ കൊച്ചുകുഞ്ഞിന്റെ കളിക്കൂട്ടുകാരിയാണ്.

നടി അംബിക പൃഥ്വിരാജിന്റെ അമ്മയായി വേഷമിടുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു അംബികയുടെ വിവാഹം. അതിനാല്‍ കടുംബത്തില്‍ നിന്ന് അവര്‍ക്ക് ഏറെ ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വന്നു. മകനെ ചൊല്ലിയുള്ള വേദന ഇതിന് പുറമെയും.

നീലകണ്ഠനെന്ന ഗുണ്ടയുടെ വേഷത്തില്‍ കലാഭവന്‍മണി സിനിമയിലെത്തുന്നു. ജഗതി ശ്രീകുമാര്‍ സുരാജ് വെഞ്ഞാറമ്മൂട്, വിജയരാഘവന്‍ , ക്യാപ്‌റഅറന്‍ രാജു, സുരേഷ് കൃഷ്ണ എന്നില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

കുട്ടിക്കുറുമ്പനെന്നായിരുന്നു സിനിമയുടെ ആദ്യ പേര്. പിന്നീടത് താന്തോന്നിയെന്നാക്കി മാറ്റുകയായിരുന്നു. ടി എ ഷാഹിദാണ് താന്തോന്നിയുടെ തിരക്കഥ തയ്യാറാക്കിയത്. ബാലേട്ടന്‍, രാജമാണിക്യം, മാമ്പഴക്കാലം ബെന്‍ജോണ്‍സണ്‍ എന്നീ സിനിമകളിലൂടെ തിരക്കഥാ രചനയില്‍ കഴിവ് തെളിയിച്ചയാളാണ് ഷാഹിദ്. അന്തരിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് സംഗീത സംവിധാനം ചെയ്തത് തേജ് മെന്‍വിനാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.