എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിരാജിന്റേയും പ്രിയാമണിയുടേയും പെയിന്റിങ് ലൈഫ്
എഡിറ്റര്‍
Friday 1st November 2013 10:41am

prithwiraj-and-priyamani

സൗത്ത് ഇന്ത്യന്‍ സൂപ്പര്‍ താരം പൃഥ്വിരാജും പ്രിയാ മണിയും വീണ്ടും ഒന്നിക്കുന്നു.

ഡോ. ബിജു സംവിധാനം ചെയ്യുന്ന പെയിന്റിങ് ലൈഫ് എന്ന ചിത്രത്തിലാണ് ഇരുവരും എത്തുന്നത്. സത്യം, തിരക്കഥ, പുതിയമുഖം തുടങ്ങി ഇവര്‍ ജോഡികളായ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ ഹിറ്റായിരുന്നു.

മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രാഞ്ചിയേട്ടനിലും മോഹന്‍ലാലിനൊപ്പം ഗ്രാന്‍ഡ് മാസ്റ്ററിലും പ്രിയാ മണി അഭിനയിച്ചിരുന്നു. ഇരുചിത്രവും ബോക്‌സ് ഓഫീസിലെ വന്‍ ഹിറ്റുകളായിരുന്നു.

ഏപ്രില്‍ മാസത്തിലാണ് പെയിന്റിങ് ലൈഫിന്റെ ചിത്രീകരണം ആരംഭിക്കുന്നത്. പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ബിജു.  ഇതിന് ശേഷമാവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

Advertisement