എഡിറ്റര്‍
എഡിറ്റര്‍
പൃഥ്വിയുടെ ബോളിവുഡ് അരങ്ങേറ്റം ക്ലിക്ക്; അഭിമുഖത്തിനായി മാധ്യമങ്ങള്‍ ക്യൂവില്‍
എഡിറ്റര്‍
Monday 8th October 2012 12:14pm

മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും ബോളിവുഡിലേക്കും നിരവധി നായകന്‍മാരും നായികമാരും ചുവടുമാറ്റം നടത്തിയിട്ടുണ്ട്. പലരും അവിടെ വിജയം കൊയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തിയ ഒരാള്‍ക്കും കിട്ടാത്തത്ര താരപരിവേഷമാണ് തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാറായ പൃഥ്വിരാജിന് അവിടെ ലഭിക്കുന്നത്.

Ads By Google

അനുരാഗ് കാശ്യപ് സിനിമയായ അയ്യായില്‍ റാണി മുഖര്‍ജിക്കൊപ്പം  അഭിനയിച്ചതിന് ശേഷം പൃഥ്വിരാജിന്റെ ഒരു അഭിമുഖം ലഭിക്കാനായി ബോളിവുഡിലെ മാധ്യമങ്ങളെല്ലാം ഇപ്പോള്‍ താരത്തിന് പിറകിലാണെന്നാണ് അറിയുന്നത്.

ബോളിവുഡിലെ പുത്തന്‍ താരോദയമായും സൂപ്പര്‍സ്റ്റാറായുമെല്ലാം ഇപ്പോള്‍ മാധ്യമങ്ങള്‍ പൃഥ്വിയെ വാഴ്ത്തുകയാണ്. തന്റെ അടുത്ത് അഭിമുഖത്തിനായി വരുന്ന ആരെയും നിരാശപ്പെടുത്താതെ പരമാവധി വിശേഷങ്ങള്‍ പറഞ്ഞ് തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ പൃഥ്വിയും ശ്രമിക്കുന്നുണ്ട്.

മലയാള സിനിമയില്‍ നിന്ന് പലരും ബോളിവുഡിലെത്തിയിട്ടുണ്ടെങ്കിലും അവിടെ ഒരു ഇരിപ്പിടം കണ്ടെത്താന്‍ പല താരങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ടോയെന്ന് സംശയമാണ്. എന്നാല്‍ ഈ ചരിത്രം തിരുത്തിക്കുറിക്കാനുള്ള പുറപ്പാടിലാണ് പൃഥ്വിയിപ്പോള്‍.

യാഷ് രാജ് ഫിലിംസിന്റെ പുതിയ സിനിമയായ ഔറംഗസേബിന്റെ ഷൂട്ടിങ്ങിലാണ് പൃത്ഥ്വിയിപ്പോള്‍. അയ്യാ സ്വന്തമാക്കിയ ജനപ്രീതി ഔറംഗസേബിലൂടെ ഉറപ്പിക്കാനാണ് പൃഥ്വിയുടെയും ശ്രമം.

ഹിന്ദി ഭാഷ വ്യക്തമായി സംസാരിക്കാനറിയാത്ത പൃഥ്വി ഏറെ പണിപ്പെട്ട് ഭാഷ പഠിച്ചെടുത്ത് സ്വന്തം ശബ്ദത്തില്‍ തന്നെയാണ് ചിത്രത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്.

Advertisement