ഭുവനേശ്വര്‍: പൃഥ്വി-11 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലെ വിക്ഷേപണത്തറയില്‍ നിന്ന് രാവിലെ 11.03നായിരുന്നു പരീക്ഷണം.

Ads By Google

മിസൈല്‍ അതിന്റെ ദൂരപരിധിയായ 350 കിലോമീറ്ററിലധികം സഞ്ചരിച്ചതായി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ അധികൃതര്‍ അറിയിച്ചു. കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കുന്ന പൃഥ്വി-11 ന് ആണവ വാഹകശേഷിയുമുണ്ട്.

സൈന്യത്തിന് ഉപയോഗിക്കാന്‍ പരീശീലനം നല്‍കുന്നതിന് മുന്നോടിയായി മിസൈലിന്റെ കണ്‍ട്രോള്‍ ആന്റ് ഗെയിഡന്‍സ് സിസ്റ്റത്തെക്കുറിച്ച് പഠിക്കാന്‍ വേണ്ടിയാണ് പരീക്ഷണം നടത്തിയത്.