ബാലസോര്‍ (ഒറീസ): അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പൃഥ്വി രണ്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒറീസ തീരത്തെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റെയ്ഞ്ചില്‍ രാവിലെ 9.00 നാണ് പരീക്ഷണം നടന്നത്.

ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ചെടുത്ത ഒന്‍പത് മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുണ്ട്. 350 കിലോമീറ്റര്‍ ദുരപരിധിയുള്ള മിസൈലിന് 500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. പരീക്ഷണം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റെയ്ഞ്ച് ഡയറക്ടര്‍ എസ്.പി ഡാഷ് പറഞ്ഞു.

ഡി.ആര്‍.ഡി.ഒ പ്രതിനിധികളും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്റ് അംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.