ഭുവനേശ്വര്‍: അണവായുധ വാഹിക്കാന്‍ ശേഷിയുള്ള പൃഥ്വി -രണ്ട്, ധനുഷ് ബാലിസ്റ്റിക് മിസൈലുകള്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. പുലര്‍ച്ചെ 5.30 ന് ഒറീസ്സയിലെ ചന്ദിപൂരില്‍ നിന്നാണ് പൃഥ്വി പരീക്ഷിച്ചത്. ഇതേ സമയത്ത് തന്നെ പൃഥ്വിയുടെ നാവിക പതിപ്പായ ധനുഷ് ഒറീസ്സയുടെ തീരത്തെ കപ്പലില്‍ നിന്ന് പരീക്ഷിച്ചു.

ആണവായുധമായി 350 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ കഴിയുന്ന ബാലസ്റ്റിക് മിസൈലാണ് പൃഥ്വി രണ്ട്. ധനുഷിന് 230 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.

രണ്ട് മിസൈലുകളുടേയും പരീക്ഷണം വിജയകരമായിരുന്നുവെന്ന് ചന്ദിപ്പൂര്‍ ടെസ്റ്റിംഗ് റേഞ്ച് ഡയരക്ടര്‍ എസ് പി ഡാഷ് അറിയിച്ചു.