പൃഥ്വിരാജ് നായകനാകുന്ന ആദത്തിന്റെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും. ഭാവനയാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ ഇന്ന് ഭാവനയുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ജിനു എബ്രഹാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഇവിടെ’ എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജും ഭാവനയും ഒരുമിക്കുന്ന ചിത്രമാണിത്.


Also read നടിയെ അധിക്ഷേപിച്ച കൈരളി ചാനല്‍ പരസ്യമായി മാപ്പുപറയണമെന്ന് ബൃന്ദ കാരാട്ട്: കോടിയേരിയുടെ നിലപാടിനും വിമര്‍ശനം


കേരളവും സ്‌കോട്ട്ലാന്റുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. കേരളത്തിലെ ഷൂട്ടിങ്ങാണ് ഇന്ന് ആരംഭിക്കുന്നത്.

നരേനും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലുണ്ട്. റോബിന്‍ഹുഡ് എന്ന ചിത്രത്തിലും ഇവര്‍ മൂന്നുപേരും ഒരുമിച്ചിരുന്നു.

ഇടവേളയ്ക്കുശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ഭാവനയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് സിനിമാ മേഖലയിലെ പ്രമുഖരെല്ലാം തന്നെ ലോക്കേഷനിലെത്തിയിട്ടുണ്ട്.