എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെ അവഹേളിക്കുന്ന സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ട്; ഇനി ഇതു ചെയ്യില്ല: പൃഥ്വിരാജ്
എഡിറ്റര്‍
Saturday 25th February 2017 10:44am

 


സ്ത്രീകളെ അവഹേളിക്കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്ന് നടന്‍ പൃഥ്വിരാജ്. ഇനി ഇത്തരം കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.


Also read പൃഥ്വിരാജ് നായകനാകുന്ന ‘ആദ’ത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ ഭാവനയെത്തും; വീണ്ടും ജോലിത്തിരക്കിലേക്ക് 


‘എനിക്ക് വലിയ തിരിച്ചറിവില്ലാത്ത സമയത്ത് സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന ചിത്രങ്ങളില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. അതിന് ഞാന്‍ മാപ്പുചോദിക്കുന്നു. നിങ്ങളുടെ സ്വാഭിമാനത്തെ അധിക്ഷേപിക്കുന്ന വാക്കുകള്‍ ഞാന്‍ ഉച്ഛരിച്ചിട്ടുണ്ട്. അതിന്റെ പേരിലുള്ള കയ്യടികള്‍ ഞാന്‍ സ്വീകരിച്ചിട്ടുമുണ്ട്. ഇനിയൊരിക്കലും… ഇനിയൊരിക്കലും എന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധത ആഘോഷിക്കാന്‍ ഞാന്‍ അനുവദിക്കില്ല.’ അദ്ദേഹം വ്യക്തമാക്കി.

സിനിമയിലേക്ക് സജീവമാകുന്ന ആക്രമിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ അറിയിച്ച പൃഥ്വിരാജ് അസാമാന്യമായ ധീരതയുള്ള സ്ത്രീത്വമാണ് അവരെന്നും അഭിപ്രായപ്പെട്ടു.

‘എനിക്കല്ലാതെ ഒരാള്‍ക്കും ഒരു സംഭവത്തിനും എന്റെ ജീവിതത്തെ നിയന്ത്രിക്കാനാവില്ല’ എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് അവരെന്നും പൃഥ്വി പറയുന്നു.

ധീരമായ തീരുമാനമെടുത്ത നടിയെ എല്ലാവരും അഭിനന്ദിക്കണമെന്നും പൃഥ്വിരാജ് ആവശ്യപ്പെടുന്നു. ഒട്ടേറെപ്പേര്‍ക്ക് മാതൃകയാണ് നടിയുടെ ഈ തീരുമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ധീരത’ എന്നര്‍ത്ഥം വരുന്ന കറേജ് തഎന്ന തലക്കെട്ടോടെയാണ് പൃഥ്വിരാജ് പോസ്റ്റിട്ടിരിക്കുന്നത്. തന്റെ അമ്മയുടെയും ഭാര്യയുടെയും ഉദാഹരണങ്ങള്‍ നിരത്തെ തന്നെ അതിശയിപ്പിച്ച സ്ത്രീകളുടെ ധൈര്യത്തെ വാഴ്ത്തിയാണ് പൃഥ്വിരാജിന്റെ പോസ്റ്റ് ആരംഭിക്കുന്നത്.

Advertisement