എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ റമദാന്‍ പ്രമാണിച്ച് തടവുകാര്‍ക്ക് ശിക്ഷായിളവ്
എഡിറ്റര്‍
Saturday 20th June 2015 3:14am

prison-01

റിയാദ്: സൗദിയില്‍ റമദാന്‍ പ്രമാണിച്ച് തടവുകാര്‍ക്ക് ശിക്ഷായിളവ്. പൊതു ജനങ്ങളുടെ അവകാശങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാര്‍ക്കാണ് ശിക്ഷായിളവ് നല്‍കുന്നത്.

റമദാന്‍ മാസം പ്രമാണിച്ച് രണ്ട് വിശുദ്ധ പള്ളികളുടെ സംരക്ഷകനായ സല്‍മാന്‍ രാജാവ് ഇവരുടെ കുറ്റങ്ങള്‍ക്ക് മാപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് തടവുകാരെ വിട്ടയക്കുന്നത്.

ജയില്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ഹംസി, ജിദ്ദ ജയില്‍ ഡയറക്ടര്‍ അഹമ്മദ് അബ്ദുള്‍ അല്‍ ഷഹ്രാണി എന്നിവരാണ് രാജകീയ മാപ്പ് നല്‍കുന്നതിന് നേതൃത്വം നല്‍കുന്നത്.

Advertisement