Categories

Headlines

ഗോ­വ­യില്‍ ജ­യില്‍ ക­ക്കു­സ് തുര­ന്ന് മൂ­ന്ന് പേര്‍ ര­ക്ഷ­പ്പെട്ടു

പ­നാജി: ഗോ­വ വാ­സ­ക്കോ­യി­ലെ ഒ­രു സ­ബ് ജ­യി­ലില്‍ നി­ന്ന് മൂ­ന്നു ത­ട­വു­കാര്‍ ക­ക്കൂ­സ് തുര­ന്ന് ര­ക്ഷ­പ്പെട്ടു. ബു­ധ­നാഴ്­ച വെ­ളു­പ്പി­നാ­ണ് സം­ഭ­വം. വി­ചാ­ര­ണ­ത്ത­ടു­വു­കാ­രനാ­യ അ­ഭി­ജി­ത്ത്, കു­റ്റ­വാ­ളി­കളാ­യ ഹി­റ്റ്‌ലര്‍ ഫെര്‍­ണാ­ണ്ടസ്, സെ­ബി ഫെരാരോ എ­ന്നി­വ­­രാ­ണ് സ­ദ സ­ബ് ജ­യി­ലില്‍ നി­ന്നും­ ര­ക്ഷ­പ്പെ­ട്ട­ത്.
പു­ലര്‍ച്ചെ മൂ­ന്നു­മണി­യോ­ട­ടു­ത്താ­ണ് മൂ­­ന്നു­ത­ട­വു­കാരും ത­ങ്ങ­ളു­ടെ സെല്ലി­ലെ ക­ക്കു­സ് തുര­ന്ന് ര­ക്ഷ­പ്പെ­ട്ട­തെ­ന്ന് സ­ദ സ­ബ്­ജ­യി­ലി­ന്റെ ചു­മ­ത­ല­യു­ള്ള സ­ബ് ഡി­വി­ഷ­നല്‍ മ­ജി­സ്‌­ട്രേ­റ്റ് ലെ­വിന്‍­സണ്‍ മാര്‍­ട്ടിന്‍­സ് പ­റഞ്ഞു.

കര്‍­ണാ­ട­ക­യിലും ഗോ­വ­യിലും കൊ­ല­പാ­ത­ക­ങ്ങള്‍ ന­ട­ത്തി­യ­തി­ന് ശി­ക്ഷി­ക്ക­പ്പെ­ട്ടാ­ണ് 46നായ ഫോര്‍­ണാണ്ട­സ് ജ­യി­ലെ­ത്തി­യത്. ഇ­ദ്ദേഹ­ത്തെ വി­ട്ട­യ­ക്കാന്‍ റി­വ്യൂ­ ക­മ്മി­റ്റി തീ­രു­മാ­നി­ച്ച­താ­യി­രുന്നു.

ഫെര്‍­ണാ­ണ്ട­സും സെ­ബി­യും ഇ­തി­നു മുമ്പും ജ­യില്‍ ചാ­ടി­യി­ട്ടുണ്ട്. ര­ണ്ടു ഉ­ദ്യോ­ഗ­സ്ഥ­രട­ക്കം നാ­ലു ജ­യില്‍ ജീവ­ന­ക്കാ­രെ സ­സ്‌­പെന്റ് ചെ­യ്­തി­ട്ടുണ്ട്.
സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ക്കാന്‍ മു­ഖ്യ­മന്ത്രി ദി­ഗം­ബര്‍ കമ്മ­ത്ത് ഉ­ത്ത­ര­വി­ട്ടി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.