എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: ഒമ്പതു പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും
എഡിറ്റര്‍
Thursday 30th January 2014 5:26pm

TP

കണ്ണൂര്‍: കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട ഒമ്പത് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റാന്‍ ഉത്തരവിട്ടു.

പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ ഡി.ജി.പി സെന്‍കുമാര്‍ ആണ് ഉത്തരവിട്ടത്.

എം.സി. അനൂപ്, കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ്, ട്രൗസര്‍ മനോജ്, ലംബു പ്രദീപന്‍ എന്നിവരെയാണ്  ജയില്‍ മാറ്റുന്നത്.

സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് പ്രതികളുടെ ജയില്‍ മാറ്റം. ടി.പി വധകേസ് പ്രതികള്‍ ജലില്‍ സുരക്ഷക്ക് ഭീഷണിയാണെന്നും കണ്ണൂരില്‍ നിന്ന് മാറ്റണമെന്നും ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതികളില്‍ കൂടുതല്‍ പേരും കണ്ണൂര്‍ സ്വദേശികളായതിനാല്‍ പ്രശ്‌നസാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെ തുടര്‍ന്നാണ് പ്രതികള്‍ ഒമ്പതു പേരെയും വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ ഡി.ജി.പി ഉത്തരവിട്ടത്. പ്രതികളെ ഇന്നു തന്നെ വിയ്യൂരിലേക്ക് മാറ്റിയേക്കും.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കെ.സി രാമചന്ദ്രനും കുഞ്ഞനന്ദനും അടക്കമുള്ള ആദ്യ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് കഴിഞ്ഞ ദിവസം എരഞ്ഞിപ്പാലം മാറാട് സ്‌പെഷ്യല്‍ കോടതി വിധിച്ചിരുന്നു. ലംബു പ്രദീപനെ മൂന്ന് വര്‍ഷം തടവിനാണ് വിധിച്ചത്.

Advertisement