എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ മൃഗീയ പീഢനം: യാസീന്‍ ഭട്കല്‍
എഡിറ്റര്‍
Wednesday 15th January 2014 10:00pm

yasin-badkal

ന്യൂദല്‍ഹി: തിഹാര്‍ ജയിലില്‍ അധികൃതര്‍ തങ്ങളോട് മൃഗീയമായി പെരുമാറുന്നതായി റിമാന്‍ഡില്‍ കഴിയുന്ന യാസീന്‍ ഭട്കലും അസദുല്ല അക്തറും പാട്യാല ഹൗസ് കോടതിയില്‍ പരാതി നല്‍കി. ജയില്‍ പരിധിക്കുള്ളില്‍ സുരക്ഷയും സംരക്ഷണവും ഉറപ്പു വരുത്തണമെന്നും ജില്ലാ ജഡ്ജി ഐ.എസ് മേത്തക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഭട്കലും അസദുല്ല അക്തറും ജയിലിനുള്ളില്‍ വെച്ച് കൊല്ലപ്പെടാമെന്ന് തിഹാര്‍ ജയില്‍ സൂപ്രണ്ട് ഭീഷണിപ്പെടുത്തിയതായും മറ്റ് അധികൃതര്‍ മൃഗീയമായി പെരുമാറുന്നതായും പ്രതി ഭാഗം അഭിഭാഷകന്‍ എം.എസ് ഖാന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ആരോപണം ജയില്‍ അധികൃതര്‍ നിഷേധിച്ചു. പരാതി ജനുവരി 17 ന് കോടതി വീണ്ടും പരിഗണിക്കും. പരാതിയിന്‍മേല്‍ ജയില്‍ അധികൃതരോട് മറുപടി നല്‍കാനും കോടതി ഉത്തരവിട്ടു.

രാജ്യത്ത് നടന്ന വിവിധ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെ മുഖ്യകണ്ണിയെന്ന് പോലീസ് ആരോപിക്കുന്ന യാസീന്‍ ഭഗ്കല്‍ ഓഗസ്റ്റ് 28ന് ഇന്ത്യ നേപ്പാള്‍ അതിര്‍ത്തിയില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്. ഇന്ത്യ തിരയുന്ന 12 കൊടും കുറ്റവാളികളിലൊരാളാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനെന്ന് അറിയപ്പെടുന്ന യാസീന്‍ ഭട്കല്‍.

Advertisement