Categories

ഒബാമയെയും സ്റ്റീവ് ജോബ്‌സിനെയും പിന്തളളി വില്ല്യം രാജകുമാരന്‍ ഒന്നാമത്

ലണ്ടന്‍: ഒബാമയെയും സ്റ്റീവ് ജോബ്‌സിനെയും പിന്തള്ളി വില്ല്യം രാജകുമാരന്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആളായി തിരഞ്ഞെടുക്കപ്പെട്ടു. ആസ്‌ക്‌മെന്‍ ഡോട് കോം എന്ന വെബ്‌സൈറ്റ് നടത്തിയ സര്‍വേയിലാണ് ബ്രിട്ടന്റെ വില്യം രാജകുമാരന്‍ ലോകത്തെ ഏറ്റവും ശക്തരായ 50 വ്യക്തികളില്‍ ഒന്നാം സ്ഥാനം നേടിയത്.

ഈ മാസം ആദ്യം അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിനു ആറാം സ്ഥാനവും ഒബാമയ്ക്കു പത്താം സ്ഥാനവുമാണ് പട്ടികയില്‍. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് അഞ്ചാം സ്ഥാനമാണുള്ളത്.

അതേസമയം, വില്യമിന്റെ സഹോദരനായ ഹാരി രാജകുമാരന്‍ 22-ാം സ്ഥാനത്താണ്. 49 പേരുടെ പട്ടികയില്‍ ഏറ്റവുമൊടുവിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരം ലയണല്‍ മെസി പതിനെട്ടാമതും ഡേവിഡ് ബെക്കാം ഇരുപതാമതുമായും പട്ടികയില്‍ ഇടം നേടി.

18 മുതല്‍ 40 വയസ്സുള്ള 7,200 പേരിലാണ് സര്‍വ്വേ നടത്തിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.