എഡിറ്റര്‍
എഡിറ്റര്‍
നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ബ്രിട്ടന്റെ കിരീടാവകാശിക്ക് 10 മില്യണ്‍ ഡോളര്‍ വാഗ്ദാനം
എഡിറ്റര്‍
Monday 27th August 2012 10:07am

ലോസ് ആഞ്ചല്‍സ്: ബ്രിട്ടന്റെ കിരീടാവകാശി പ്രിന്‍സ് വില്യമിന്റെ സഹോദരന്‍ പ്രിന്‍സ് ഹാരിക്ക് അശ്ലീല ചിത്രത്തില്‍ അഭിനയിക്കുന്നതിന്  10 മില്യണ്‍ ഡോളര്‍ പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം. ലാസ്‌വേഗാസിലെ ഒരു ഹോട്ടലില്‍ ഒരു പെണ്‍കുട്ടിയുമൊത്ത് നഗ്‌നനായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ഹാരിക്ക് ഇത്തരമൊരു വാഗ്ദാനം ലഭിച്ചത്.

Ads By Google

പ്രമുഖ നീലച്ചിത്ര നിര്‍മാണ കമ്പനിയായ വിവിഡ് എന്റര്‍ടെയ്ന്‍മെന്റാണ് ഹാരിക്ക് ഇത്രയും വലിയ ഓഫര്‍ നല്‍കി രംഗത്ത് വന്നത്. ‘ ദ ട്രബിള്‍ വിത്ത് ഹാരി’ എന്ന ചിത്രത്തിലേക്ക് അഭിനയിക്കാനാണ് ഹാരിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ഓഫര്‍ മുന്നോട്ട് വെച്ച് വിവിഡ് എന്റര്‍ടെയ്ന്‍മെന്റിന്റെ സ്റ്റീവ് ഹിര്‍സ്ച്ച് ലണ്ടനിലെ കൊട്ടാരത്തിലേക്ക് കത്തയച്ചിട്ടുണ്ട്. ഓഫറിന്റെ വിശദാംശങ്ങള്‍ കത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ഹാരിയുടെ പ്രാധാന്യം ഒട്ടും കുറയാത്ത രീതിയിലായിരിക്കും നീലച്ചിത്രം തയ്യാറാക്കുകയെന്നും സ്റ്റീവ് കത്തില്‍ പറയുന്നു.

ഹാരിയുടെ നഗ്‌നചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നീലച്ചിത്ര കമ്പനി ഇത്തരമൊരു ഓഫറുമായി വന്നത് രാജകുടുംബത്തിന് വീണ്ടും നാണക്കേടായിരിക്കുകയാണ്.

അതിനിടെ, തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റില്‍ രാജകുടുംബത്തിന് നാണക്കേടുണ്ടായതില്‍ ഹാരിക്ക് വലിയ കുറ്റബോധമുണ്ടെന്നാണ് കേള്‍ക്കുന്നത്. അച്ഛന്‍ പ്രിന്‍സ് ചാള്‍സിനോടും രാജ്ഞിയോടും ഹാരി മാപ്പ് പറയുകയും ചെയ്തിട്ടുണ്ടെന്നാണ് രാജകുടുംബവുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Advertisement