എഡിറ്റര്‍
എഡിറ്റര്‍
ഹാരി രാജകുമാരന്റെ നഗ്നചിത്രം സണ്‍ പത്രത്തില്‍
എഡിറ്റര്‍
Friday 24th August 2012 9:30am

ലണ്ടന്‍: ബ്രിട്ടന്റെ ഹാരി രാജകുമാരന്റെ നഗ്നചിത്രങ്ങള്‍ ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദി സണ്‍ പ്രസിദ്ധീകരിച്ചു. രാജകുടുംബത്തിന്റെ സ്വകാര്യത ഇല്ലാതാക്കരുതെന്ന രാജകുടുംബത്തിന്റെ അഭിഭാഅഭഷകന്റെ ഭീഷണിയെ അവഗണിച്ചാണ് സണ്‍ നഗ്നചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചിത്രം പ്രസിദ്ധീകരിക്കുന്ന ആദ്യ ബ്രിട്ടീഷ് പത്രമാണ് സണ്‍.

Ads By Google

വളരെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും ലോകം മുഴുവന്‍ ലഭ്യമായ ചിത്രം കാണുന്നതിന് തങ്ങളുടെ വായനക്കാര്‍ക്ക് അവകാശമുണ്ടെന്നുമാണ് സണ്ണിന്റെ വിശദീകരണം. ഇത് പത്രസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും സണ്‍ വാദിക്കുന്നു.

യു.എസിലെ ലാസ് വേഗസിലെ ഹോട്ടല്‍മുറിയില്‍ നിന്നെടുത്ത ചിത്രങ്ങളില്‍ ഹാരി രാജകുമാരന്‍ യുവതിയുമായി ചേര്‍ന്നുള്ള നഗ്ന ചിത്രങ്ങളാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാജകുമാരനും സുഹൃത്തുക്കളും ചേര്‍ന്ന് പങ്കെടുത്ത പാര്‍ട്ടിയിലെ ചിത്രങ്ങളാണിത്. ഹോളിവുഡ് സെലിബ്രിറ്റി വെബ്‌സൈറ്റായ ടിഎംഇസെഡിലാണ് ചിത്രങ്ങള്‍ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്.

ചിത്രങ്ങള്‍ രാജകുടുംബത്തിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. കൊട്ടാരത്തിന്റെ അഭ്യര്‍ഥന മാനിച്ച് ബ്രിട്ടീഷ് പത്രങ്ങള്‍ ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതിനിടെയാണ് സണ്‍ ചിത്രവുമായി എല്ലാവരേയും ഞെട്ടിച്ചത്.

ഹാരി രാജകുമാരന്റെ സദാചാരബോധത്തെ തങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ രാജകുമാരന്‍ ഒരു സൈനികനാണെന്നത്‌കൊണ്ട് ചിത്രത്തെ അവഗണിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും പത്രത്തിന്റെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

Advertisement