ലണ്ടന്‍: ട്യൂഷന്‍ ഫീസ് വര്‍ധനവിനെതിരേ നടന്ന പ്രതിഷേധത്തിനിടെ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്റെ കാറിനു നേരെ ആക്രമണമുണ്ടായി. ചാള്‍സ് രാജകുമാരനും ഭാര്യയും കാറിലുണ്ടായിരുന്നു. എന്നാല്‍ ഇരുവരും സുരക്ഷിതരാണെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അക്രമത്തില്‍ 12 പോലീസുകാരടക്കം 50ലധകിം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ സര്‍വ്വകലാശാല ഫീസ് ഉയര്‍ത്തുന്നതിനെതിരേയാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയിരിക്കുന്നത്. ഫീസ് വര്‍ധനവിന് അനുകൂലമായി എം പി മാര്‍ വോട്ടുചെയതിരുന്നു. ഇതാണ് പ്രക്ഷോഭക്കാരെ പ്രകോപിപ്പിച്ചത്.