Categories

ചാള്‍സ് രാജകുമാരന്‍ ബി ബി സി അവതാരകനാകുന്നു

ലണ്ടന് ‍: ഇംഗ്ലണ്ടിലെ ചാള്‍സ് രാജകുമാരന്‍ ബി ബി സി ടെലിവിഷന്‍ അവതാരകനാകുന്നു. ബി ബി സി 2 ന്റെ ‘ഗ്രേറ്റ് ബ്രിട്ടീഷ് മെനു എന്ന പാചക പരിപാടിയുടെ അവതാരകനായാണ് ചാള്‍സ് രാജകുമാരന്‍ ടെലിവിഷന്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

പ്രശസ്ത പാചകക്കാര്‍ മത്സരിക്കുന്ന പരിപാടിയില്‍ വിജയിക്കുന്നയാള്‍ക്കു വി ഐ പികള്‍ക്കു വേണ്ടി വിരുന്നൊരുക്കാനുള്ള അവസരമാണ് ലഭിക്കുക. ജൂണില്‍ ആയിരിക്കും പരിപാടിയുടെ ഫൈനല്‍.

രാജകുടുംബത്തില്‍ നിന്നു ഈ പരിപാടയില്‍ പങ്കെടുക്കുന്ന ആദ്യയാളല്ല ചാള്‍സ്. ബ്രിട്ടീഷ് രാഞ്ജി എലിസബത്തിന്റെ 80 പിറന്നാളിനു വേണ്ടി മുമ്പും ഈ പരിപാടി വിരുന്നൊരുക്കിയിരുന്നു.

കൃഷിയും പ്രാദേശിക ഭക്ഷ്യവിഭവങ്ങളും ഇഷ്ടപ്പെടുന്ന രാജകുമാരന്‍ പരിപാടി അവതരിപ്പിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് ബി ബി സി വൃത്തങ്ങള്‍ അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.